സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം; ആദ്യമല്‍സരത്തില്‍ മെസ്സിയില്ല

ബാഴ്‌സലോണയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. സൂപ്പര്‍താരം ലയണല്‍ മെസ്സി, വിദാല്‍ എന്നിവര്‍ ആദ്യമല്‍സരത്തില്‍ കളിക്കില്ല.

സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം; ആദ്യമല്‍സരത്തില്‍ മെസ്സിയില്ല

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ പുതിയ സീസണിന് ഇന്ന് തുടക്കമാവും. ബാഴ്‌സലോണയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. സൂപ്പര്‍താരം ലയണല്‍ മെസ്സി, വിദാല്‍ എന്നിവര്‍ ആദ്യമല്‍സരത്തില്‍ കളിക്കില്ല. നേരത്തെ പരിക്കേറ്റ ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് ടീമിലിടം നേടാത്തത്. 2009ന് ശേഷം ആദ്യമായാണ് മെസ്സിയില്ലാതെ കറ്റാലന്‍സ് സ്പാനിഷ് ലീഗിലെ ആദ്യമല്‍സരത്തിനിറങ്ങുന്നത്.

ടീമിലേക്ക് പുതുതായെത്തിയ അന്റോണിയോ ഗ്രീസ്മാനും ഡിയോങ്ങും ആദ്യ ഇലവനില്‍ സ്ഥാനം നേടിയിട്ടുണ്ട്. രണ്ട് സീസണില്‍ തുടര്‍ച്ചയായി കിരീടം നേടിയ ബാഴ്‌സ ഹാട്രിക്ക് കിരീടം തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. അതിനിടെ, ഇത്തവണ സ്പാനിഷ് ലീഗിന് ഇന്ത്യയില്‍ സംപ്രേക്ഷണമില്ല. ഫേസ്ബുക്കിലൂടെ സ്പാനിഷ് ലീഗിന്റെ ഓഫിഷ്യല്‍ വെബ്‌സൈറ്റ് വഴി മാത്രമേ കളി കാണാന്‍ സാധിക്കൂ.

RELATED STORIES

Share it
Top