Football

മെസ്സി ഇന്റര്‍മിലാനിലേക്ക് ; റിപ്പോര്‍ട്ട് തള്ളി താരം

തന്റെ പേരില്‍ രണ്ട് നുണകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇത് നിഷേധിക്കുന്നു. ബാഴ്‌സലോണയില്‍ നിന്ന് ഒരു ക്ലബ്ബിലേക്കും താന്‍ മാറുന്നില്ലെന്ന് മെസ്സി വ്യക്തമാക്കി.

മെസ്സി ഇന്റര്‍മിലാനിലേക്ക് ; റിപ്പോര്‍ട്ട് തള്ളി താരം
X

ബ്യൂണസ് ഐറിസ്: ബാഴ്‌സലോണ സൂപ്പര്‍ താരം മെസ്സി ഇറ്റാലിയന്‍ സീരി എയിലെ ഇന്റര്‍മിലാനിലേക്ക് എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോക സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ഇന്ന് താരം ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പേരില്‍ രണ്ട് നുണകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇത് നിഷേധിക്കുന്നു. ബാഴ്‌സലോണയില്‍ നിന്ന് ഒരു ക്ലബ്ബിലേക്കും താന്‍ മാറുന്നില്ലെന്ന് മെസ്സി വ്യക്തമാക്കി.

കൂടാതെ തന്റെ ആദ്യ ക്ലബ്ബായ അര്‍ജന്റീനയിലെ നെവെല്‍സ് ഓള്‍ഡ് ബോയിസിലേക്ക് പോവുമെന്ന വാര്‍ത്തയും മെസ്സി തള്ളി. മുന്‍ ബ്രസീല്‍ -ബാഴ്‌സ താരമായ റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലിറക്കാന്‍ താന്‍ പണം നല്‍കിയെന്ന വാര്‍ത്തയും മെസ്സി നിഷേധിച്ചു. റൊണാള്‍ഡീഞ്ഞോ ജയിലില്‍ കഴിഞ്ഞപ്പോഴും ഇതേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള വ്യാജ വാര്‍ത്തയാണിതെന്നും ഇത് നല്‍കിയ മാധ്യമത്തെ ആരും വിശ്വസിക്കുന്നില്ലെന്നും മെസ്സി അറിയിച്ചു. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ ജയില്‍ കഴിഞ്ഞ റൊണാള്‍ഡീഞ്ഞോ രണ്ട് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മെസ്സിയാണ് താരത്തെ ജാമ്യത്തിലിറക്കാന്‍ തുക നല്‍കിയത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്.


Next Story

RELATED STORIES

Share it