Football

സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

പുതിയ കോച്ച് സാവിക്ക് കീഴിലാണ് ബാഴ്‌സയുടെ കിരീട നേട്ടം.

സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്
X

ക്യാംപ് നൗ: 2018-19 സീസണിന് ശേഷം ആദ്യമായി സ്പാനിഷ് ലീഗ് കിരീടം നേടി ബാഴ്‌സലോണ. രണ്ട് റൗണ്ട് മല്‍സരങ്ങള്‍ ശേഷിക്കെയാണ് കറ്റാലന്‍സിന്റെ കിരീട നേട്ടം. ഇന്ന് നടന്ന മല്‍സരത്തില്‍ റെലഗേഷന്‍ സോണിലുള്ള എസ്പാനിയോളിനെ 4-2ന് ബാഴ്‌സ പരാജയപ്പെടുത്തി. 34 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് 85 പോയിന്റാണുള്ളത്. ചിരവൈരികളായ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 71 പോയിന്റാണുള്ളത്. ശേഷിക്കുന്ന നാല് മല്‍സരങ്ങള്‍ ജയിച്ചാലും റയലിന് ബാഴ്‌സയ്‌ക്കൊപ്പമെത്താന്‍ കഴിയില്ല. പുതിയ കോച്ച് സാവിക്ക് കീഴിലാണ് ബാഴ്‌സയുടെ കിരീട നേട്ടം.






Next Story

RELATED STORIES

Share it