നെയ്മര്‍; ബാഴ്സയുടെ പുതിയ ഓഫര്‍ പിഎസ്ജി അംഗീകരിച്ചേക്കും
തുകയെത്രയെന്ന് ബാഴ്സ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ബാഴ്സലോണ മൂന്നോട്ട് വച്ച രണ്ട് ഓഫറും പിഎസ്ജി നിരസിച്ചിരുന്നു. എന്നാല്‍ പുതിയ ഓഫര്‍ പിഎസ്ജി തള്ളിക്കളയില്ല എന്നാണ് റിപ്പോര്‍ട്ട്.
പാരിസ്: സ്പാനിഷ് ലീഗില്‍ ട്രാന്‍സ്ഫര്‍ ഡെഡ്ലൈന് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പിഎസ്ജി താരം നെയ്മറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നെയ്മറിനായുള്ള പുതിയ ഓഫറുമായി ബാഴ്സ മാനേജര്‍ ഇന്ന് പാരിസിലേക്ക് തിരിച്ചു. ഉസ്മാനെ ഡെംബലേ, ഇവാന് റാക്കിറ്റിക്ക്, ഫിലിപ്പേ കുട്ടീഞ്ഞോ എന്നിവരില്‍ രണ്ടു പേരെയും ബാക്കി തുകയായും നല്‍കാനാണ് ബാഴ്സയുടെ തീരുമാനം.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാല്‍ തുകയെത്രയെന്ന് ബാഴ്സ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ബാഴ്സലോണ മൂന്നോട്ട് വച്ച രണ്ട് ഓഫറും പിഎസ്ജി നിരസിച്ചിരുന്നു. എന്നാല്‍ പുതിയ ഓഫര്‍ പിഎസ്ജി തള്ളിക്കളയില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പിഎസ്ജി ബാഴ്സയുടെ മുന്നില്‍ മറ്റൊരു ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 100 മില്ല്യണും ഉസ്മാന് ഡെംബലെ, നെല്‍സണ്‍ സെമടോ എന്നീ താരങ്ങളെയുമാണ് പിഎസ്ജി ആവശ്യപ്പെടുന്നത്. ഇത് ബാഴ്സ അംഗീകരിച്ചേക്കുമെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ നെയ്മറിനെ ഈ വര്‍ഷം ലോണടിസ്ഥാനത്തില്‍ വാങ്ങി അടുത്ത വര്‍ഷം സ്ഥിരം നിയമിക്കാനും ബാഴ്സയ്ക്ക് ആലോചനയുണ്ട്. എന്നാല്‍ ഇതിന് പിഎസ്ജി ഉറപ്പ് നല്‍കിയിട്ടില്ല.
RELATED STORIES
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ...
5 July 2022 6:25 PM GMTകൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTപുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMT