Football

ബാഴ്‌സയ്ക്ക് വമ്പന്‍ പണി കിട്ടി; പുതിയ താരങ്ങളെ സൈന്‍ ചെയ്യാനാവില്ല

എന്നാല്‍ ഈ നീക്കമാണ് ലാ ലിഗ അധികൃതര്‍ തടഞ്ഞത്.

ബാഴ്‌സയ്ക്ക് വമ്പന്‍ പണി കിട്ടി; പുതിയ താരങ്ങളെ സൈന്‍ ചെയ്യാനാവില്ല
X


ക്യാംപ് നൗ; പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്പാനിഷ് പ്രമുഖര്‍ ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടി. ഈ സീസണില്‍ സൈന്‍ ചെയ്ത പുതിയ താരങ്ങളെ ബാഴ്‌സലോണയ്ക്ക് സൈന്‍ ചെയ്യാനാവില്ല. ലാ ലിഗ അധികൃതരാണ് പുതിയ താരങ്ങളെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സയെ വിലക്കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബാഴ്‌സയ്ക്ക് താരങ്ങളെ ഉടന്‍ വാങ്ങണമെങ്കില്‍ വന്‍ തുക കണ്ടെത്തേണ്ടതുണ്ട്. ക്ലബ്ബിന്റെ പണം മൂല്യം വര്‍ദ്ധിപ്പിച്ച് താരങ്ങളെ സൈന്‍ ചെയ്യാനായിരുന്നു ബാഴ്‌സയുടെ തീരുമാനം. എന്നാല്‍ ഈ നീക്കമാണ് ലാ ലിഗ അധികൃതര്‍ തടഞ്ഞത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആന്‍ഡ്രിയാസ് ക്രിസ്‌റ്റെസന്‍, ജൂള്‍സ് കൗണ്ടെ, റഫീനാ എന്നിവരെയാണ് ബാഴ്‌സയ്ക്ക് ഉടന്‍ സൈന്‍ ചെയ്യേണ്ടത്. ലീഗിലെ ആദ്യ മല്‍സരങ്ങളില്‍ ഈ താരങ്ങള്‍ക്ക് കളിക്കാനാവില്ല.




Next Story

RELATED STORIES

Share it