സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ സമനിലയില്‍ പിടിച്ച് സെവിയ്യ; റയലിന് ജയം
ഇന്ന് സെവിയ്യയാണ് കറ്റാലന്‍സിനെ 1-1 സമനിലയില്‍ കുരുക്കിയത്.
BY FAR5 Oct 2020 9:07 AM GMT
X
FAR5 Oct 2020 9:07 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗിലെ ബാഴ്‌സയുടെ തുടര്‍ ജയങ്ങള്‍ക്ക് വിരാമം. ഇന്ന് സെവിയ്യയാണ് കറ്റാലന്‍സിനെ 1-1 സമനിലയില്‍ കുരുക്കിയത്. എട്ടാം മിനിറ്റില്‍ ഡിജോങിലൂടെ സെവിയ്യ ലീഡെടുത്തു. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം കുട്ടീഞ്ഞോ സമനില ഗോള്‍ പിടിച്ചു. പിന്നീട് നിരവധി അവസരങ്ങള്‍ ബാഴ്‌സ നടത്തിയെങ്കിലും സെവിയ്യക്കെതിരേ ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്കായില്ല. ലീഗില്‍ ഇരു ടീമുകള്‍ക്കും ഏഴ് പോയിന്റാണുള്ളത്.
ലെവന്റെയേ നേരിട്ട റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. ലീഗിലെ തുടര്‍ച്ചയായ അവരുടെ മൂന്നാം ജയമാണിത്. ബ്രസീലിയന്‍ താരങ്ങളായ റൊഡ്രിഗസും വിനീഷ്യസ് ജൂനിയറുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ വിയ്യാറയലിനെ നേരിട്ട അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഗോള്‍ രഹിത സമനില വഴങ്ങി.
Next Story
RELATED STORIES
ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMTകനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMT2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബംഗാളില്‍ പൗരത്വനിയമം...
6 July 2022 9:18 AM GMT