Football

സാമ്പത്തിക മാന്ദ്യം; നെയ്മറെ ബാഴ്സയ്ക്ക് വേണ്ട

കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് സ്പാനിഷ് ഫുട്ബോളില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യമാണ് നെയ്മറെ ഒഴിവാക്കാന്‍ കാരണമെന്ന് സ്പെയിനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക മാന്ദ്യം; നെയ്മറെ ബാഴ്സയ്ക്ക് വേണ്ട
X

ക്യാപ് നൗ: സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണയിലെ പ്രധാന താരമായ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറെ ബാഴ്സയ്ക്ക് വേണ്ടെന്ന് റിപ്പോര്‍ട്ട്. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് സ്പാനിഷ് ഫുട്ബോളില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യമാണ് നെയ്മറെ ഒഴിവാക്കാന്‍ കാരണമെന്ന് സ്പെയിനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് സ്പാനിഷ് ഫുട്ബോളില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യമാണ് നെയ്മറെ ഒഴിവാക്കാന്‍ കാരണമെന്ന് സ്പെയിനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎസ്ജി താരമായ നെയ്മറിനെ തിരിച്ചുകൊണ്ടുവരാനുള്ള തുക നിലവില്‍ ബാഴ്സയ്ക്ക് നല്‍കാനാവില്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ് ചൂണ്ടികാണിക്കുന്നു. സമ്മര്‍ ട്രാന്‍സ്ഫറില്‍ നിരവധി താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്സ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ക്ലബ്ബിന് താങ്ങാവുന്ന താരങ്ങളെ മാത്രം ഇത്തവണ സൈന്‍ ചെയ്യാനാണ് ക്ലബ്ബിന്റെ ശ്രമം. നെയ്മറിനായി നല്‍കുന്ന ഭീമമായ തുക മറ്റ് നിരവധി താരങ്ങളെ വാങ്ങാന്‍ നല്‍കാമെന്നാണ് കറ്റാലന്‍സിന്റെ കണക്ക് കൂട്ടല്‍.

കൂടാതെ ലൗട്ടോരോ മാര്‍ട്ടിനെസിനെ(ഇന്റര്‍മിലാന്‍) ടീമിലെത്തിക്കുമ്പോള്‍ നെയ്മറുടെ ആവശ്യമില്ലെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണയും പിഎസ്ജിയുടെ ഓഫര്‍ ബാഴ്സയ്ക്ക് താങ്ങാന്‍ കഴിയാതെയാണ് നെയ്മറെ വീണ്ടും ടീമിലെത്തിക്കാന്‍ കഴിയാഞ്ഞത്. എന്നാല്‍ മെസ്സിയടങ്ങുന്ന സീനിയര്‍ താരങ്ങള്‍ ബാഴ്സയുടെ പുതിയ നീക്കത്തിനെതിരേ പ്രതികരിച്ചിട്ടില്ല. 2017 ലാണ് 222 മില്ല്യണ്‍ യൂറോയ്ക്ക് ബാഴ്സലോണയില്‍ നിന്നും നെയ്മറെ പിഎസ്ജി വാങ്ങിയത്. എന്നാല്‍ ക്ലബ്ബിലെ അസ്വാരസ്യങ്ങള്‍ കാരണം താരം ക്ലബ്ബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തവണ മുടങ്ങിയ ട്രാന്‍സ്ഫര്‍ ഇത്തവണ നടക്കുമെന്ന പ്രതീക്ഷയിലാണ് നെയ്മര്‍.

Next Story

RELATED STORIES

Share it