Football

അവസാന മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് തോല്‍വി; അത്‌ലറ്റിക്കോയും സോസിഡാഡും ചാംപ്യന്‍സ് ലീഗിന്

ഹെല്ലാസ് വെറോണ, ക്രിമോണീസെ, സംമ്പഡോറിയാ എന്നിവരാണ് ലീഗില്‍ നിന്ന് ഇത്തവണ തരംതാഴ്ത്തപ്പെട്ടത്.

അവസാന മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് തോല്‍വി; അത്‌ലറ്റിക്കോയും സോസിഡാഡും ചാംപ്യന്‍സ് ലീഗിന്
X

ക്യാംപ് നൗ: സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് ലീഗിലെ അവസാന മല്‍സരത്തില്‍ തോല്‍വി. സെല്‍റ്റാ വീഗോയോട് 2-1നാണ് കറ്റാലന്‍സിന്റെ തോല്‍വി. അന്‍സു ഫാത്തിയാണ് ആശ്വാസ ഗോള്‍ നേടിയത്. ബാഴ്‌സയ്ക്ക് പുറമെ റയലും അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ സോസിഡാഡുമാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.റയല്‍ വലാഡോളിഡ്, എസ്പാനിയോള്‍, എല്‍ഷെ എന്നിവരാണ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടത്.

ഇറ്റാലിയന്‍ സീരി എയ്ക്കും ഇന്ന് പരിസമാപ്തിയായി. ലീഗ് കിരീടം നേടിയ നപ്പോളിക്ക് പുറമെ ലാസിയോ, ഇന്റര്‍മിലാന്‍, എ സി മിലാന്‍ എന്നിവരാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. ഹെല്ലാസ് വെറോണ, ക്രിമോണീസെ, സംമ്പഡോറിയാ എന്നിവരാണ് ലീഗില്‍ നിന്ന് ഇത്തവണ തരംതാഴ്ത്തപ്പെട്ടത്.




Next Story

RELATED STORIES

Share it