നെയ്മര്‍ക്കുവേണ്ടി ഗ്രീസ്മാനെ കൈമാറാനൊരുങ്ങി ബാഴ്‌സലോണ
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്മാനെ ഫ്രാന്‍സിലേക്ക് കൈമാറാനാണ് ബാഴ്‌സലോണയുടെ ആലോചന.

ക്യാപ്നൗ: കഴിഞ്ഞ തവണ സമ്മര്‍ ട്രാന്‍സ്ഫറില്‍ നഷ്ടപ്പെട്ട ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വേണ്ടി പുതിയ സൈനിങ് അന്റോണിയാ ഗ്രീസ്മാനെ കൈവിടാനൊരുങ്ങി ബാഴ്‌സലോണ. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്മാനെ ഫ്രാന്‍സിലേക്ക് കൈമാറാനാണ് ബാഴ്‌സലോണയുടെ ആലോചന. പിഎസ്ജി താരമായ നെയ്മറെ ഏത് വിധേനെയും ടീമിലെത്തിക്കാനാണ് ഇങ്ങനെയൊരു കൈമാറ്റത്തിന് ബാഴ്‌സ മുതിരുന്നത്.എന്നാല്‍ ബാഴ്‌സയുടെ ഈ കൈമാറ്റത്തിന് പിഎസ്ജി അനുമതി നല്‍കിയിട്ടില്ല. കൊറോണാ വൈറസ് വ്യാപനം അവസാനിക്കുന്നതോടു കൂടിയാവും സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമാവുക. നിലവിലെ ക്ലബ്ബുകളുടെ സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്താവും കൈമാറ്റങ്ങള്‍ നടക്കുക. ഫ്രഞ്ച് താരമായ ഗ്രീസ്മാന് സ്വന്തം രാജ്യത്തേക്കുള്ള കൂടുമാറ്റം താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ പ്രതീക്ഷകളുമായി ക്ലബിലേക്കെത്തിയ ഗ്രീസ്മാന്‍ നിലവില്‍ ബാഴ്‌സയില്‍ ഭേദപ്പെട്ട ഫോം തുടരുകയാണ്. എന്നാല്‍ തങ്ങളുടെ മുന്‍ താരമായ നെയ്മറിന് തന്നെയാണ് കറ്റാലന്‍സ് പ്രഥമ പരിഗണന നല്‍കുന്നത്. നെയ്മറിന് ഒപ്പം ഇന്റര്‍മിലാന്‍ താരം ലൗത്താരോ മാര്‍ട്ടിന്‍സിനെ ടീമിലെത്തിക്കാനും ബാഴ്‌സയ്ക്ക് ആലോചനയുണ്ട്.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
25 Jun 2022 4:16 PM GMTഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT