Football

പോര്‍ച്ചുഗല്‍ ഇതിഹാസ താരങ്ങളുടെ ആദ്യ പരിശീലകന്‍ ഔറേലിയ ഡിസില്‍വ അന്തരിച്ചു

പോര്‍ച്ചുഗല്‍ ഇതിഹാസ താരങ്ങളുടെ ആദ്യ പരിശീലകന്‍ ഔറേലിയ ഡിസില്‍വ അന്തരിച്ചു
X

ലിസ്ബണ്‍: ഇതിഹാസ പോര്‍ച്ചുഗല്‍ പരിശീലകന്‍ ഔറേലിയോ ഡിസില്‍വ അന്തരിച്ചു. 77 വയസ്സായിരുന്നു. പോര്‍ച്ചുഗല്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂയിസ് ഫിഗോ, നാനി, റിക്കാര്‍ഡോ ക്വാറെസ്മ എന്നിവരുടെ കഴിവുകളെ കണ്ടെത്തി പരിശീലനം നടത്തിയ പരിശീലകനാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ക്ലബ്ബിന്റെ റിക്രൂട്ട്‌മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചത് ഔറേലിയോ ആണ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തിയ പരിശീലകനാണ്.

2016ല്‍ യൂറോ കപ്പ് നേടിയ പോര്‍ച്ചുഗല്‍ ടീമിലെ 10 കളിക്കാരെയും ദേശീയ ടീമിലെത്തിച്ചതിന് പിന്നില്‍ ഔറേലിയോയാണ്. യുവേഫാ അദ്ദേഹത്തെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചിരുന്നു. പോര്‍ച്ചുഗല്‍ ഫുട്‌ബോളിന് ഔറേലിയ നല്‍കിയ സംഭാവനയ്ക്ക് എന്നും നന്ദിയുള്ളവനാണെന്ന് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി ഫുട്‌ബോള്‍ താരങ്ങളെ അദ്ദേഹം ലോകത്തിന് നല്‍കിയെന്നും സമാധാനമായി വിശ്രമിക്കൂ എന്നും റൊണാള്‍ഡോ കുറിച്ചു.




Next Story

RELATED STORIES

Share it