ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ തേരോട്ടത്തിന് അത്ലറ്റിക്കോയുടെ ബ്ലോക്ക്
സോള്‍ നിഗ്വസ് ഗോള്‍ നേടിയ മല്‍സരങ്ങളില്‍ മാഡ്രിഡ് തോല്ക്കുകയില്ല എന്ന പൊരുള്‍ ഇന്ന് വീണ്ടും സത്യമാവുകയായിരുന്നു.

മാഡ്രിഡ്: പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗില്‍ കാലിടറി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡാണ് ലിവര്‍പൂളിന് തോല്‍വി സമ്മാനിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പട തോറ്റത്.
നാലാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം സോള്‍ നിഗ്വസ് ഗോളാക്കി മാറ്റുകയായിരുന്നു. സോള്‍ നിഗ്വസ് ഗോള്‍ നേടിയ മല്‍സരങ്ങളില്‍ മാഡ്രിഡ് തോല്ക്കുകയില്ല എന്ന പൊരുള്‍ ഇന്ന് വീണ്ടും സത്യമാവുകയായിരുന്നു. നിഗ്വസ് കളിച്ച 37 മല്‍സരങ്ങളില്‍ 33 ഉം ടീം ജയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് എവേ മല്‍സരങ്ങളിലും സ്പാനിഷ് ക്ലബ്ബുകളോട് ജയിക്കാന്‍ ലിവര്‍പൂളിന് ആയിട്ടില്ല.
സാദിയോ മാനേ, സലാഹ് എന്നിവരെ സബ്ബ് ചെയ്ത് ഒറിഗി, ചേംബര്ലെയ്ന് എന്നിവരെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. 72 ശതമാനവും കളിയുടെ നിയന്ത്രണം ഇംഗ്ലിഷ് ക്ലബ്ബിനായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ ക്ലോപ്പിന്റെ കുട്ടികള്‍ക്കായില്ല. കിട്ടിയ അവസരം മുതലാക്കിയ സിമിയോണിയുടെ സംഘത്തിനായിരുന്നു ജയം. മാര്‍ച്ച് 12ന് ലിവര്‍പൂള്‍ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ വമ്പന്‍ മാര്‍ജിനില്‍ ജയിക്കാനാണ് മുന്‍ ചാംപ്യന്മാരുടെ ലക്ഷ്യം.
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTകേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം...
27 Jun 2022 6:18 AM GMTമഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMT