Football

അറേബ്യന്‍ ഗള്‍ഫ് കപ്പ് ആദ്യ വിജയം ഇറാഖിന് (വീഡിയോ)

ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനം ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിര്‍വഹിച്ചു.

അറേബ്യന്‍ ഗള്‍ഫ് കപ്പ് ആദ്യ വിജയം ഇറാഖിന് (വീഡിയോ)
X

മുഹമ്മദ് ഷെഫീഖ്‌

ദോഹ: ദോഹയില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന മല്‍സരത്തില്‍ ആദ്യ ജയം ഇറാഖിന്. ആതിഥേയരും നിലവിലെ ഏഷ്യന്‍ ചാംപ്യന്മാരുമായ ഖത്തറിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു ഇറാഖ് പരജായപ്പെടുത്തിയത്.


ആദ്യ പകുതിയിലെ 18, 27 മിനിറ്റില്‍ തന്നെ ഇറാക്കിന്റെ മുഹമ്മദ് ഖസീം രണ്ടു ഗോളുകള്‍ ഖത്തറിന്റെ ഗോള്‍ വലയിലേക്ക് പായിക്കുകയായിരുന്നു. ഖത്തറിനു വേണ്ടി രണ്ടാം പകുതിയുടെ തുടക്കത്തില്‍ (49 ാം മിനുറ്റില്‍)അബ്ദുല്‍ അസീസ് ഹാതിം ആശ്വാസ ഗോള്‍ നേടി.

നേരത്തെ 24 ാമത് ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനം ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിര്‍വഹിച്ചു.






Next Story

RELATED STORIES

Share it