Football

അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ക്വാഡില്‍ നിന്ന് ഗ്രീസ്മാന്‍ പുറത്ത്

രണ്ട് വര്‍ഷത്തേക്കാണ് താരം ലോണില്‍ അത്‌ലറ്റിക്കോയില്‍ എത്തിയത്.

അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ക്വാഡില്‍ നിന്ന് ഗ്രീസ്മാന്‍ പുറത്ത്
X


മാഡ്രിഡ്: സ്പാനിഷ് ലീഗിന്റെ പുതിയ സീസണിലേക്കുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങളുടെ ലിസ്റ്റില്‍ നിന്ന് അന്റോണിയാ ഗ്രീസ്മാന്‍ പുറത്ത്.ലാ ലിഗയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നാണ് ഗ്രീസ്മാന്‍ പുറത്തായിരിക്കുന്നത്. പുതിയ സീസണിലേക്കായി അത്‌ലറ്റിക്കോ രജിസ്ട്രര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ നിന്നാണ് ഗ്രീസ്മാന്‍ പുറത്തായത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സയില്‍ നിന്നും വീണ്ടും അത്‌ലറ്റിക്കോയിലേക്ക് ലോണില്‍ തിരിച്ചുവന്ന ഗ്രീസ്മാന് പിന്നീട് വേണ്ടത്ര തിളങ്ങാനായിരുന്നില്ല. കഴിഞ്ഞ തവണ വെറും എട്ട് മല്‍സരങ്ങളില്‍ മാത്രമാണ് താരം അത്‌ലറ്റിക്കോയ്ക്കായി കളിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് താരം ലോണില്‍ അത്‌ലറ്റിക്കോയില്‍ എത്തിയത്.


Next Story

RELATED STORIES

Share it