Football

അന്‍സു ഫാത്തിക്ക് റെക്കോഡ് റിലീസ് ക്ലോസ്സ്; ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട് താരം

മെസ്സി ക്ലബ്ബ് വിട്ടതിനെ തുടര്‍ന്ന് ഫാത്തിയ്ക്കാണ് താരത്തിന്റെ 10ാം നമ്പര്‍ ജെഴ്‌സി നല്‍കിയത്.

അന്‍സു ഫാത്തിക്ക് റെക്കോഡ് റിലീസ് ക്ലോസ്സ്; ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട് താരം
X


മാഡ്രിഡ്: സ്‌പെയിനിന്റെ ടീനേജ് താരം അന്‍സു ഫാത്തിക്ക് ആറ് വര്‍ഷത്തെ പുതിയ കരാര്‍ നല്‍കി ബാഴ്‌സലോണ. ഈ വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കെയാണ് കറ്റാലന്‍സ് താരത്തിന് 2027 വരെയുള്ള കരാര്‍ നല്‍കിയത്. ഒരു ബില്ല്യണ്‍ യൂറോയാണ് കരാറിലെ താരത്തിന്റെ റിലീസ് ക്ലോസ്സ്. മെസ്സി ക്ലബ്ബ് വിട്ടതിനെ തുടര്‍ന്ന് ഫാത്തിയ്ക്കാണ് താരത്തിന്റെ 10ാം നമ്പര്‍ ജെഴ്‌സി നല്‍കിയത്.


കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്കിന്റെ പിടിയിലായി പുറത്തിരുന്ന ഫാത്തി ഇത്തവണ ബാഴ്‌സയ്ക്കായി തകര്‍പ്പന്‍ ഫോമിലാണ്. മറ്റൊരു യുവതാരമായ പെഡ്രിയെയും അടുത്തിടെ ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് ടീനേജ് താരങ്ങള്‍ ഇപ്പോള്‍ ബാഴ്‌സയ്‌ക്കൊപ്പമാണുള്ളത്.




Next Story

RELATED STORIES

Share it