Football

ഡബിള്‍ അസിസ്റ്റുമായി റൊണാള്‍ഡോ; സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ഒന്നാമത്

ജയത്തോടെ അല്‍ നസര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.

ഡബിള്‍ അസിസ്റ്റുമായി റൊണാള്‍ഡോ; സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ഒന്നാമത്
X


റിയാദ്: അല്‍ നസറിനായുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. ഇന്ന് സൗദി പ്രോ ലീഗില്‍ അല്‍ തൗവൂനിനെ നേരിട്ട അല്‍ നസര്‍ 2-1ന്റെ ജയം നേടി. അല്‍ നസറിന്റെ രണ്ട് ഗോളിനും അസിസ്റ്റ് ഒരുക്കിയത് റൊണാള്‍ഡോയാണ്. 17ാം മിനിറ്റില്‍ അബ്ദുര്‍റഹ്‌മാന്‍ ഖരീബ്, 78ാം മിനിറ്റില്‍ അബ്ദുള്ളാഹ് മാദു എന്നിവരാണ് അല്‍ നസറിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ അല്‍ നസര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. അല്‍ തൗവൂന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. അല്‍വാരോ മെദ്രാന്‍ 47ാം മിനിറ്റില്‍ അല്‍ തൗവൂനിനായി ആശ്വാസ ഗോള്‍ നേടി.




Next Story

RELATED STORIES

Share it