Football

ഏപ്രില്‍ 16ന് പക വീട്ടാം; സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ഒരേ ഗ്രൂപ്പില്‍

ഏപ്രില്‍ 25ന് കോഴിക്കോട് വെച്ചാണ് ഫൈനല്‍.

ഏപ്രില്‍ 16ന് പക വീട്ടാം; സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ഒരേ ഗ്രൂപ്പില്‍
X

മുംബൈ: ഐഎസ്എല്‍ നോക്കൗട്ട് മല്‍സരത്തിലെ വിവാദ ഫലത്തിന് പക വീട്ടാന്‍ കേരളാ ബ്ലാസ്റ്റേഴ്സിന് അവസരം.ഏപ്രിലില്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും നേര്‍ക്കുനേര്‍ വരിക. ഇരുടീമും ഒരേ ഗ്രൂപ്പിലാണ്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. സൂപ്പര്‍ കപ്പ് മൂന്നാം സീസണിന് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രില്‍ മൂന്നിനാണ് തുടക്കമാവുന്നത്. ഐ ലീഗിലെ 10 ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളും ഉള്‍പ്പെടെ 21 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്.ഏപ്രില്‍ മൂന്നിന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പ് ആരംഭിക്കുക. അതിനു ശേഷം അതിലെ വിജയികളായ അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രില്‍ എട്ട് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്സി എന്നീ ടീമുകള്‍ക്കൊപ്പം റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യതാ റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിലാണ്.

ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീമും ഉണ്ടാവും. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ്സി ഗോവ, ജംഷഡ്പൂര്‍ എഫ്സി എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം കളിക്കും. മുംബൈ സിറ്റി, ചെന്നൈയിന്‍ എഫ്സി, നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു ടീം എന്നിവര്‍ ഗ്രൂപ്പ് ഡിയിലാണ്. ഏപ്രില്‍ 21നും 22നും ആണ് സെമി ഫൈനലുകള്‍. ഏപ്രില്‍ 25ന് കോഴിക്കോട് വെച്ചാണ് ഫൈനല്‍.















Next Story

RELATED STORIES

Share it