Football

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; കഷ്ടകാലം തുടര്‍ന്ന് ടോട്ടനഹാം

ലെസ്റ്റര്‍ സിറ്റിക്കെതിരേ 2-1ന്റെ ജയം നേടി തുടര്‍ച്ചയായ ലീഗിലെ എട്ടാം ജയവും ചെമ്പട സ്വന്തമാക്കി.

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; കഷ്ടകാലം തുടര്‍ന്ന് ടോട്ടനഹാം
X

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അപരാജിത വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ലെസ്റ്റര്‍ സിറ്റിക്കെതിരേ 2-1ന്റെ ജയം നേടി തുടര്‍ച്ചയായ ലീഗിലെ എട്ടാം ജയവും ചെമ്പട സ്വന്തമാക്കി. ഇഞ്ചുറി ടൈമിലെ ഗോളാണ് ലിവര്‍പൂളിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

കളിയുടെ 40ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഗോളിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. എന്നാല്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്തു. തുടര്‍ന്ന് മാഡിസണിലൂടെ 80ാം മിനിറ്റില്‍ ലെസ്റ്റര്‍ സമനില പിടിച്ചു. തുടര്‍ന്ന് മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മില്‍നറിലൂടെ (90+5) ലിവര്‍പൂള്‍ ലീഡും ജയവും നേടി. മാനെയെ ഓള്‍ബ്രൈറ്റന്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത മില്‍നര്‍ക്ക് പിഴച്ചില്ല.

മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ബ്രിങ്ടണോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയേറ്റു വാങ്ങി. തോല്‍വിയോടെ സ്പര്‍സ് ലീഗില്‍ എട്ടാം സ്ഥാനത്തേക്ക് നീങ്ങി. തുടര്‍ച്ചയായ ഈ മല്‍സരത്തിലും സ്പര്‍സിന്റെ മുന്നേറ്റം പാളുകയായിരുന്നു. 13ാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ സ്പര്‍സിനെ നിലംപരിശാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മൗഫെ, കൊനോളി(ഡബിള്‍) എന്നിവരാണ് ബ്രിങ്ടണായി ഗോള്‍ നേടിയവര്‍.

മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണെ ബേണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിനും നോര്‍വിച്ചിനെ 5-1ന് തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ലയും കരുത്ത് കാട്ടി. വെസ്റ്റ്ഹാമിനെ ക്രിസ്റ്റല്‍ പാലസ് 2-1ന് തോല്‍പ്പിച്ചപ്പോള്‍ വാറ്റ്‌ഫോര്‍ഡ് -ഷെഫ് യുനൈറ്റഡ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.


Next Story

RELATED STORIES

Share it