Football

ബുണ്ടസയില്‍ കിരീടം പോരാട്ടം കനക്കുന്നു; ബയേണിനു സമനില, ഡോര്‍ട്ട്മുണ്ടിന് ജയം

ആര്‍ പി ലെപ്‌സിംഗാണ് ബയേണിന്റെ കിരീടനേട്ടത്തിന് വിലങ്ങായത്

ബുണ്ടസയില്‍ കിരീടം പോരാട്ടം കനക്കുന്നു; ബയേണിനു സമനില, ഡോര്‍ട്ട്മുണ്ടിന് ജയം
X

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ലീഗില്‍ കിരീട പോരാട്ടത്തിനായി ബയേണും ഡോര്‍ട്ട്മുണ്ടും ഇഞ്ചോടിഞ്ച് പോരാട്ടം. ജയിച്ചിരുന്നെങ്കില്‍ കിരീടം സ്വന്തമാക്കാനുള്ള അവസരം ബയേണ്‍ കളഞ്ഞുകുളിച്ചപ്പോള്‍ ജയത്തോടെ ഡോര്‍ട്ട്മുണ്ട് കിരീട പ്രതീക്ഷ കാത്തു. ആര്‍ പി ലെപ്‌സിംഗാണ് ബയേണിന്റെ കിരീടനേട്ടത്തിന് വിലങ്ങായത്. ലെപ്‌സിംഗ് ഗോള്‍ രഹിത സമനിലയിലാണ് ബയേണിനെ തളച്ചത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ തുടര്‍ച്ചയായ എട്ടാം തവണയും ജര്‍മന്‍ ലീഗ് കിരീടം ബയേണ്‍ നേടുമായിരുന്നു. ബയേണിന്റെ അടുത്ത മല്‍സരം ഫ്രാങ്ക്ഫര്‍ട്ടുമായാണ്. ജര്‍മന്‍ കപ്പില്‍ ഫ്രാങ്ക്ഫര്‍ട്ട് ബയേണിനെ തകര്‍ത്തിരുന്നു. ഇത് ബയേണിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനിടെ, ബയേണിന് താഴെ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിജയപാതയില്‍ തിരിച്ചെത്തി. ഫോര്‍ച്യൂണ ഡാസല്‍ഡോര്‍ഫിനെ 3-2നു തോല്‍പ്പിച്ചാണ് ഡോര്‍ട്ട്മുണ്ട് കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. ഇന്ന് ഡോര്‍ട്ട്മുണ്ട് തോറ്റിരുന്നെങ്കില്‍ ബയേണിന് കിരീടം നേടാമായിരുന്നു. പുലിസിച്ച്, ദിലിനി, മരിയോ ഗോറ്റ്‌സെ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി ഗോള്‍ നേടിയത്. ബൊറൂസിയ മോഷന്‍ ഗ്ലാഡ്ബാക്കാണ് ഡോര്‍ട്ട്മുണ്ടിന്റെ അവസാന മല്‍സരത്തിലെ എതിരാളികള്‍.


Next Story

RELATED STORIES

Share it