Sports

കൊറോണാ; ഫെഡ് കപ്പും ഡേവിസ് കപ്പും ഒഴിവാക്കി

കൊറോണയെ തുടര്‍ന്ന് ഒരു തവണ ടൂര്‍ണ്ണമെന്റ് മാറ്റി വച്ചിരുന്നു. 2021 ഏപ്രിലില്‍ നിശ്ചയിച്ച ടീമുകളെ വച്ച് ടൂര്‍ണ്ണമെന്റ് നടത്തും.

കൊറോണാ; ഫെഡ് കപ്പും ഡേവിസ് കപ്പും ഒഴിവാക്കി
X

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കൊറോണാ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ഫെഡ്കപ്പ് ഫൈനലും ഡേവിസ് കപ്പ് ഫൈനലും ഒഴിവാക്കി. ടൂര്‍ണ്ണമെന്റിലെ ശേഷിക്കുന്ന മല്‍സരം സെപതംബറിലും നവംബറിലുമായി നടത്താനായിരുന്നു തീരുമാനിച്ചത്.

എന്നാല്‍ അഡ്രിയാന്‍ ടൂറിനെ തുടര്‍ന്ന് നിരവധി ടെന്നിസ് താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും കൊറോണാ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മല്‍സരങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ തീരുമാനിച്ചത്. രണ്ട് ടൂര്‍ണ്ണമെന്റുകളും അടുത്ത വര്‍ഷത്തേക്കാണ് മാറ്റിയത്. ഡേവിസ് കപ്പ് 2021 മാര്‍ച്ചിലോ സെപ്തംബറിലോ നടത്തും. വനിതകളുടെ ഫെഡ് കപ്പ് ഏപ്രില്‍ മാസത്തിലായിരുന്നു നടക്കേണ്ടത്. കൊറോണയെ തുടര്‍ന്ന് ഒരു തവണ ടൂര്‍ണ്ണമെന്റ് മാറ്റി വച്ചിരുന്നു. 2021 ഏപ്രിലില്‍ നിശ്ചയിച്ച ടീമുകളെ വച്ച് ടൂര്‍ണ്ണമെന്റ് നടത്തും.

Next Story

RELATED STORIES

Share it