Feature

സിദാന്‍ റയല്‍ വിട്ടേക്കും; ഇറ്റലിയില്‍ സിദാനും റൊണാള്‍ഡോയും ഒന്നിക്കുമോ?

മുന്‍ തട്ടകങ്ങളായ റയലിലേക്കോ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിലേക്കോ താരം പോയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദാന്‍ റയല്‍ വിട്ടേക്കും; ഇറ്റലിയില്‍ സിദാനും റൊണാള്‍ഡോയും ഒന്നിക്കുമോ?
X


ടൂറിന്‍: റയല്‍ മാഡ്രിഡിനായി മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം ഒരുമിച്ച് നേടിയ കോച്ച് സിനദിന്‍ സിദാനും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ടൂറിനില്‍ വീണ്ടും ഒന്നിച്ചേക്കും.ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്പാനിഷ് ലീഗ് കിരീടവും തുലാസിലായതോടെ കോച്ച് സിനദിന്‍ സിദാന് നേരെ റയല്‍ മാഡ്രിഡ് തിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെ മുന്‍ ഫ്രാന്‍സ് താരം രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 022 വരെയാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ റയല്‍ മാഡ്രിഡിലെ കരാര്‍.കഴിഞ്ഞ തവണ സ്പാനിഷ് ലീഗ് കിരീടം നേടിയ റയലിന് ഇത്തവണ കിരീടം നേടാന്‍ കൈയ്യില്‍ എണ്ണാവുന്ന മല്‍സരങ്ങളാണ് ബാക്കിയുള്ളത്.ഇതിലെ ജയപരാജയങ്ങള്‍ പ്രവചനാധീതവും.


ആദ്യതവണ റയലിന്റെ കോച്ചായി വന്ന സിദാനൊപ്പം സൂപ്പര്‍ താരം റൊണാള്‍ഡോ ഉണ്ടായിരുന്നു. റോണോയുടെ മികവിലാണ് സിദാനും കൂട്ടരും നിരവധി കിരീടങ്ങള്‍ നേടിയത്. എന്നാല്‍ രണ്ടാം വരവില്‍ സിദാന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സിദാന് പകരം റയല്‍മാഡ്രിഡിന്റെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബ് റയല്‍ കാസ്റ്റിലയുടെ കോച്ചും മുന്‍ റയല്‍ താരവുമായ റൗള്‍ ഗോണ്‍സാലസിനെ തല്‍സ്ഥാനത്തേക്ക് കാണ്ടുവന്നേക്കും.


എന്നാല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് വിട്ടുപോവാനുള്ള താല്‍പ്പര്യം സിദാനും മുന്നോട്ട് വച്ചിട്ടുണ്ട്. സിദാന് സ്‌പെയിന്‍ മടുത്തെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സിദാന് മുന്‍ ക്ലബ്ബ് യുവന്റസില്‍ നിന്നും ഓഫര്‍ വന്നതായി റിപ്പോര്‍ട്ടുണ്ട്. ട്യൂട്ടോ സ്‌പോര്‍ട്ട് അടക്കമുള്ള നിരവധി മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിരീടം നഷ്ടപ്പെട്ട് ചാംപ്യന്‍സ് ലീഗ് യോഗ്യതയും നഷ്ടപ്പെടാനിരിക്കുന്ന യുവന്റസിന്റെ കാച്ച് പിര്‍ളോയുടെ സ്ഥാനം ഏത് നിമിഷവും തെറിച്ചേക്കും. തല്‍സ്ഥാനത്തേക്കാണ് സിദാനെ പരിഗണിക്കുന്നത്.


അതിനിടെ യുവന്റസിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് റൊണാള്‍ഡോ ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.മുന്‍ തട്ടകങ്ങളായ റയലിലേക്കോ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിലേക്കോ താരം പോയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സിദാന്‍ ടൂറിനിലേക്ക് എത്തുമെങ്കില്‍ റോണാള്‍ഡോ തന്റെ ക്ലബ്ബ് മാറ്റം ഒഴിവാക്കി യുവന്റസില്‍ തന്നെ തുടരമെന്നാണ് റിപ്പോര്‍ട്ട്. എങ്കില്‍ യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നവും തന്റെ മുന്‍ ക്ലബ്ബിനെ പരിശീലിപ്പിക്കാമെന്ന സിദാന്റെ ആഗ്രഹം സഫലമാവും. 1996 മുതല്‍ 2001വരെയാണ് സിദാന്‍ യുവന്റസിനായി കളിച്ചത്.




Next Story

RELATED STORIES

Share it