Feature

മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍

2022 വരെയാണ് ഇറ്റലിയിലെ താരത്തിന്റെ കരാര്‍.

മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍
X


പാരിസ്: അപ്രതീക്ഷിതമായി ബാഴ്‌സലോണയില്‍ നിന്നും വിടപറയേണ്ടി വന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് വരുമെന്ന് ഏറെ കുറെ ഉറപ്പായി. വരും ദിവസങ്ങളില്‍ താരത്തിന്റെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ നേരത്തെ തന്നെ പിഎസ്ജിയിലേക്ക് ചേക്കേറമെന്ന മോഹവുമായി നടക്കുന്ന യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് മെസ്സിയുടെ വരവ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ യുവന്റസിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടം നഷ്ടപ്പെട്ടിരുന്നു.


റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് റോണോയെ വാരിയത് ചാംപ്യന്‍സ് ലീഗ് മോഹവുമായാണ്. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ റൊണാള്‍ഡോയ്ക്കായില്ല. ഇതേ തുടര്‍ന്ന് റൊണാള്‍ഡോ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. തുടര്‍ന്നാണ് താരം ഇറ്റലി വിടുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുന്ന പക്ഷമാണ് റൊണാള്‍ഡോ ഫ്രഞ്ച് ക്ലബ്ബിലേക്ക് വരാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ എംബാപ്പെയുടെ മാഡ്രിഡിലേക്കുള്ള വരവ് ഇക്കുറി നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.


കൂടാതെ സൂപ്പര്‍ താരം മെസ്സിയെ വാങ്ങുന്നതോടെ റൊണാള്‍ഡോയെ കൂടി ടീമിലെത്തിക്കാന്‍ പിഎസ്ജിക്ക് സാധിക്കില്ല. ഇതോടെ അവസാനിക്കുന്നത് റൊണാള്‍ഡോയുടെ യുവന്റസ് വിടാമെന്ന മോഹമാണ്. നിലവില്‍ യുവന്റസ് സ്‌ക്വാഡിലുള്ള റൊണാള്‍ഡോയ്ക്ക് മാഞ്ച്‌സറ്റര്‍ യുനൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡില്‍ നിന്നും ഓഫറുകള്‍ ഉണ്ട്. 2022 വരെയാണ് ഇറ്റലിയിലെ താരത്തിന്റെ കരാര്‍.




Next Story

RELATED STORIES

Share it