Feature

യൂറോപ്പില്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം; കിരീടം നിലനിര്‍ത്താന്‍ പിഎസ്ജിയും സിറ്റിയും ബയേണും

പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന ദിവസമായ ഇന്ന് ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.

യൂറോപ്പില്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം; കിരീടം നിലനിര്‍ത്താന്‍ പിഎസ്ജിയും സിറ്റിയും ബയേണും
X




പാരിസ്: നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്പിലെ ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗും ഫ്രഞ്ച് ലീഗ് വണ്ണും ജര്‍മ്മന്‍ ബുണ്ടസാ ലീഗുമാണ് ഇന്ന് ആരംഭിക്കുന്നത്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇക്കുറിയും വന്‍ ഒരുക്കത്തിലാണ് വരുന്നത്. കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ ലക്ഷ്യം. ഫ്രഞ്ച് ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി ഇത്തവണയും മികച്ച താരനിരയുമായാണ് വരുന്നത്. കിരീട നേട്ടത്തിലുപരി ചാംപ്യന്‍സ് ലീഗാണ് അവരുടെ ലക്ഷ്യം. ജര്‍മ്മനിയില്‍ ബയേണ്‍ മ്യുണിക്കും കിരീട നേട്ടത്തിലെ ആധിപത്യം നിലനിര്‍ത്താനായി ഇറങ്ങും.


പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന ദിവസമായ ഇന്ന് ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും. രാത്രി 12.30നാണ് മല്‍സരം. കഴിഞ്ഞ തവണ മികച്ച ഫുട്‌ബോള്‍ കാഴ്ചവച്ചിട്ടും അര്‍ട്ടേറ്റയുടെ ടീമിന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഇക്കുറി കിരീടം തന്നെയാണ് ടീമിന്റെ ലക്ഷ്യം.


ഫ്രഞ്ച് ലീഗില്‍ ആദ്യ മല്‍സരം ലിയോണും പുതിയ ക്ലബ്ബായ അജാസിയോയും തമ്മിലാണ്. രാത്രി 12.30നാണ് മല്‍സരം. പിഎസ്ജിയുടെ ആദ്യ മല്‍സരം നാളെ എതിരാണ്. ജര്‍മ്മനിയില്‍ ഉദ്ഘാടന മല്‍സരം നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്കും എന്റ്രാച്ച് ഫ്രാങ്ക്ഫര്‍ട്ടും തമ്മിലാണ്. രാത്രി 12 മണിക്കാണ് മല്‍സരം. ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇല്ലാതെയാണ് ബയേണ്‍ ഇത്തവണ ഇറങ്ങുന്നത്. പകരം ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനെയെ ബയേണ്‍ ടീമിലെത്തിച്ചിട്ടുണ്ട്.


ക്രിസ്‌റ്റോഫ് ഗ്ലാറ്റിയറിന് കീഴിലിറങ്ങുന്ന പിഎസ്ജിയ്ക്ക് ഫ്രാന്‍സില്‍ കാര്യമായ വെല്ലുവിളി ഉണ്ടാവില്ല. മെസ്സി, നെയ്മര്‍, എംബാപ്പെ ത്രയങ്ങള്‍ തന്നെയാണ് പിഎസ്ജിയുടെ ഇത്തവണത്തെയും തുരുപ്പ് ചീട്ടുകള്‍.


പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ പ്രധാനപ്പെട്ട സൈനിങുകള്‍ നോക്കാം.


1.എര്‍ലിങ് ഹാലന്റ്=ബോറൂസിയാ ഡോര്‍ട്ടമുണ്ടില്‍ നിന്നും വന്ന താരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇത്തവണ സ്വന്തമാക്കിയത്. ഹാലന്റിന്റെ ഗോള്‍ മെഷീന്‍ സിറ്റിയ്ക്കായി പ്രവര്‍ത്തിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


2.ഡാര്‍വിന്‍ ന്യൂനസ്= അയാകസില്‍ നിന്നും ഇത്തവണ ലിവര്‍പൂളിലെത്തിയ ഉറുഗ്വെ താരം പ്രീസീസണില്‍ മികച്ച ഫോമിലാണ്.


3.ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സ്-അയാക്‌സില്‍ നിന്നെത്തിയ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഇത്തവണ തിളങ്ങും.യുനൈറ്റഡിന്റെ ഈ സീസണിലെ പ്രധാന പ്രതീക്ഷയാണ്.


4. റഹീം സ്റ്റെര്‍ലിങ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരമായ സ്റ്റെര്‍ലിങ് ഈ സീസണില്‍ ചെല്‍സിയ്ക്കായാണ് കളിക്കുക. ചെല്‍സിയുടെ കിരീട പോരാട്ടത്തിലെ പ്രധാന താരമാണ്.


5. ഗബ്രിയേല്‍ ജീസുസ്-സിറ്റിയുടെ ഏറ്റവും മികച്ച താരമായ ജീസുസ് ഇത്തവണ ആഴ്‌സണലിന് വേണ്ടിയാണ് ഇറങ്ങുക.




Next Story

RELATED STORIES

Share it