ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ നല്‍കി മെസ്സിയും നെയ്മറും; ഫ്രഞ്ച് കപ്പില്‍ ഇറങ്ങിയത് 10, 11 ജെഴ്‌സിയില്‍
ഇന്ന് നെയ്മറിന്റെ പിഎസ്ജിയിലെ 10ാം നമ്പര്‍ മെസ്സിക്ക് നല്‍കുകയായിരുന്നു.
പാരിസ്: ലോക ഫുട്‌ബോളിലെ അപൂര്‍വ്വ സുഹൃത്ത് ബന്ധത്തിന് ഉടമകളാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മര്‍ ജൂനിയറും. ബാഴ്‌സലോണയിലെ ഈ കൂട്ടുകെട്ട് ഇരുവരും പിഎസ്ജിയിലും തുടരുന്നു. ബാഴ്‌സയിലെ ഇവരുടെ 10, 11 ജെഴ്‌സികളും ഏറെ പ്രശ്‌സതമായിരുന്നു. ഇന്ന് ഇരുവരും ഫ്രഞ്ച് കപ്പില്‍ ഇറങ്ങിയത് 10, 11 ജെഴ്‌സികളിലാണ്. ബാഴ്‌സയില്‍ മെസ്സി 10ാം നമ്പര്‍ ജെഴ്‌സിയിലും നെയ്മര്‍ 11ാം നമ്പര്‍ ജെഴ്‌സിയിലുമാണ് തിളങ്ങിയത്. ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ നല്‍കിയ അനുഭവമാണ് ഇന്ന് ഫ്രഞ്ച് കപ്പില്‍ ഇരുവരും കളിക്കുമ്പോള്‍ ഉണ്ടായത്.
ഫ്രഞ്ച് കപ്പിലെ നിയമമനുസരിച്ച് ടീമിലെ താരങ്ങള്‍ നിര്‍ബന്ധമായും ഒന്ന് മുതല്‍ 11 വരെയുള്ള ജെഴ്‌സി അണിയണമെന്നാണ്. മെസ്സിയുടെ നിലവിലെ ജെഴ്‌സി നമ്പര്‍ 30 ആണ്. താരത്തിന്റെ പ്രസിദ്ധമായ ബാഴ്‌സയിലെ 10ാം നമ്പര്‍ പിഎസ്ജിയില്‍ ഉപയോഗിക്കുന്നത് നെയ്മറാണ്. പിഎസ്ജിയിലെത്തിയപ്പോള്‍ തനിക്ക് 10ാം നമ്പര്‍ ജെഴ്‌സി വേണ്ടെന്നും അത് നെയ്മര്‍ തന്നെ ഉപയോഗിക്കണമെന്നും മെസ്സി ആവശ്യപ്പെട്ടിരുന്നു.
ഇന്ന് നെയ്മറിന്റെ പിഎസ്ജിയിലെ 10ാം നമ്പര്‍ മെസ്സിക്ക് നല്‍കുകയായിരുന്നു. നെയ്മര്‍ 11ാം നമ്പര്‍ ജെഴ്‌സിയുമാണ് ഉപയോഗിച്ചത്. 10, 11 നമ്പറുകളില്‍ ഇരുതാരങ്ങളും ഒരുമിച്ച് കളിക്കുമ്പോള്‍ ബാഴ്‌സാ ദിനങ്ങളെയാണ് ആരാധകര്‍ അനുസ്മരിച്ചത്. നെയ്മര്‍-മെസ്സി കൂട്ടുകെട്ട് ബാഴ്‌സയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ബാഴ്‌സയിലെ പ്രകടനം ഇരുതാരങ്ങള്‍ക്കും പിഎസ്ജിയില്‍ തുടരാനാവുന്നില്ല. ബാഴ്‌സയുടെ മുന്‍ റെക്കോഡ് കൂട്ടുകെട്ടിന് മാഴ്‌സിലെയോട് പരാജയപ്പെട്ട് ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്താവാനായിരുന്നു ഇന്ന് വിധി.
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര് ഇരച്ചുകയറി; സംഘര്ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ. വനിതാ കോളജില് സംഘര്ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT