Feature

സ്പാനിഷ് ലീഗിന് ആരാധകര്‍ കുറയും; ഫ്രഞ്ച് ലീഗ് ഒന്നിലേക്ക് കുതിക്കും

മെസ്സിയെന്ന താരത്തിലൂടെ ഫ്രഞ്ച് ഫുട്‌ബോളിന് പുതിയൊരു യുഗമാണ് പിറക്കാന്‍ പോവുന്നത്.

സ്പാനിഷ് ലീഗിന് ആരാധകര്‍ കുറയും; ഫ്രഞ്ച് ലീഗ് ഒന്നിലേക്ക് കുതിക്കും
X

മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ലീഗുകളില്‍ പ്രധാനമാണ് സ്പാനിഷ് ലീഗ്. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളുടെ താരമൂല്യങ്ങള്‍ തന്നെയായിരുന്നു എക്കാലവും ഈ ക്ലബ്ബുകളെയും ലാ ലിഗയെയും ലോകത്തെ ഒന്നാം നമ്പര്‍ ആക്കിയത്.എല്ലാ കാലവും താരസമ്പന്നമായിരുന്നു സ്പാനിഷ് ലീഗ്. ലോക ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ മാറ്റുരയ്ക്കുന്ന ലീഗ്. അവസാനത്തെ 17 വര്‍ഷം ബാഴ്‌സയുടെ ജീവനായിരുന്ന മെസ്സി തന്നെയാണ് സ്പാനിഷ് ലീഗിനെ ലോകത്തിന്റെ നെറുകില്‍ എത്തിച്ചതും. കൂടാതെ റയല്‍ മാഡ്രിഡിന്റെ പള്‍സ് ആയിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.


2018ലാണ് റൊണാള്‍ഡോ റയല്‍ വിട്ടത്. 10 വര്‍ഷത്തോളം റയലിനെ ലോക ഫുട്‌ബോളിലെ അതികായകന്‍മാരാക്കിയായിരുന്നു താരത്തിന്റെ ഇറ്റലിയിലേക്കുള്ള പറക്കല്‍. മെസ്സിയുടെ കൊഴിഞ്ഞപോക്കോടെ ലാ ലിഗയുടെ നിറം തന്നെ മാറും. മിശ്ശിഹായുടെ കളിക്ക് വേണ്ടിയായിരുന്നു ആരാധകര്‍ ബാഴ്‌സയുടെ മല്‍സരങ്ങള്‍ കണ്ടത്. ലാ ലിഗ പിന്‍തുടര്‍ന്നത്. റൊണാള്‍ഡോയും മെസ്സിയുമില്ലാത്ത സ്പാനിഷ് ലീഗിനെ ആരാധകര്‍ കൈവിടുമെന്ന് ഉറപ്പ്. മെസ്സിയും നെയ്മറും കിലിയന്‍ എംബാപ്പെയും ഉള്ള ഫ്രഞ്ച് ലീഗ് ലോക ഫുട്‌ബോളിലെ ഭീമന്‍മാരാകാന്‍ ഒരുങ്ങി കഴിഞ്ഞു. ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ സീസണില്‍ മികച്ച വിരുന്നൊരുക്കാന്‍ മെസ്സിയും കൂട്ടരും തയ്യാറായിരിക്കുകയാണ്.


ആരാധര്‍ കുറവുള്ള ഫ്രഞ്ച് ലീഗിനെ ഇതിനോടകം തന്നെ നെയ്മര്‍ സമ്പന്നമാക്കിയിട്ടുണ്ട്.നെയ്മറുടെ വരവോടെ പിഎസ്ജി ക്ലബ്ബിന്റെ മൂല്യം ഉയര്‍ന്നിരുന്നു.മെസ്സി കൂടി വന്നതോടെ ആരാധകര്‍ സ്പാനിഷ് ലീഗിന് കൈവിട്ട് ഫ്രഞ്ച് ലീഗിലേക്ക് ചേരി മാറും. റൊണാള്‍ഡോയുടെ വരവോടെ യുവന്റസ് എന്ന ക്ലബ്ബിനും ഇറ്റാലിയന്‍ ലീഗിനും ഉണ്ടായ കുതിച്ച് ചാട്ടം ചില്ലറയല്ല. നിലവില്‍ ഫ്രഞ്ച് ലീഗ് ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്തും ഇറ്റാലിയന്‍ ലീഗ് നാലാം സ്ഥാനത്തുമാണ്.മെസ്സിയെന്ന താരത്തിലൂടെ ഫ്രഞ്ച് ഫുട്‌ബോളിന് പുതിയൊരു യുഗമാണ് പിറക്കാന്‍ പോവുന്നത്.







Next Story

RELATED STORIES

Share it