റൊണാള്‍ഡോയെ പോര്‍ച്ചുഗലിനും വേണ്ട? ലോകകപ്പിന്റെ പോസ്റ്റര്‍ ബോയ് ആവില്ല
മറുവശത്ത് ചിരവൈരിയായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ കാര്യം ടീം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
പുതിയ സീസണില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്ര നല്ലതല്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം തിളങ്ങാന്‍ കഴിയാത്ത താരത്തിന് ഇപ്പോളിതാ ദേശീയ ടീമിനായും തിളങ്ങാനായില്ല. നേഷന്‍സ് ലീഗില്‍ ദേശീയ ടീം പുറത്താവുകയും ചെയ്തു. റൊണാള്‍ഡോയ്ക്ക് മികവ് പ്രകടിപ്പിക്കാനും കഴിഞ്ഞില്ല.
യുനൈറ്റഡ് വിടാന്‍ ആഗ്രഹിച്ച താരത്തിനെ ഒരു ക്ലബ്ബിനും ഇത്തവണ ആവശ്യമായിരുന്നില്ല. ഒടുവില്‍ ഈ സീസണില്‍ ക്രിസ്റ്റി യുനൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു. ആറോളം മല്‍സരങ്ങളില്‍ താരം സബ്ബായി ആണ് ഇറങ്ങിയത്. ലോകകപ്പില്‍ തനിക്ക് വലിയ ലക്ഷ്യങ്ങള്‍ ആണുള്ളതെന്ന് റൊണാള്‍ഡോ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ ആരാധകര്‍ക്ക് വിഷമം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റൊണാള്‍ഡോയെ ഖത്തര്‍ ലോകകപ്പിന്റെ പോസ്റ്റര്‍ ബോയ് ആക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഒരു താരത്തിന്റെ പോസ്റ്റര്‍ ദോഹാ ടവറില്‍ സ്ഥാപിക്കേണ്ടതുണ്ട്. പോര്‍ച്ചുഗല്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്ററാണ് ഖത്തറിലുണ്ടാവുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള റൊണാള്‍ഡോയെ പോസ്റ്റര്‍ ബോയ് ആക്കേണ്ടതില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
യുനൈറ്റഡിലെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്, ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടാ എന്നിവരില്‍ ഒരാളെ പോസ്റ്റര്‍ ബോയ് ആക്കണമെന്നാണ് പോര്‍ച്ചുഗലിലെ ഒരു വിഭാഗം ആരാധകരുടെ ആവശ്യം.
അന്താരാഷ്ട്ര ഫുട്‌ബോളിലെ ടോപ് സ്‌കോററെ ഇത്തരത്തില്‍ തഴയുന്നതിനെതിരേ നിരവധി ആരാധകരും രംഗത്ത് വന്നുകഴിഞ്ഞു. 191 മല്‍സരങ്ങളില്‍ നിന്നും 117 അന്താരാഷ്ട്ര ഗോള്‍ നേടിയ റൊണാള്‍ഡോയ്ക്ക് ഇതില്‍ പരം എന്ത് യോഗ്യതയാണ് പോസ്റ്റര്‍ ബോയ് ആകുന്നതിന് വേണ്ടതെന്നാണ് ആരാധകരുടെ ചോദ്യം.
ടീമിലെ ഒരു യുവതാരത്തെ മുന്‍നിര്‍ത്തിയാവണം പോര്‍ച്ചുഗലിന്റെ ലോകകപ്പ് ജൈത്രയാത്രയെന്നാണ് ദേശീയ ടീമിന്റെ ലക്ഷ്യം. ടീമിന്റെ റിയല്‍ ഹീറോയെ തഴഞ്ഞുകൊണ്ടുള്ള ഈ നീക്കം ടീമിനുള്ളില്‍ തന്നെ വിള്ളലുണ്ടാവുനുള്ള സാധ്യതയേറുകയാണ്.
റൊണാള്‍ഡോയുടെ സഹോദരിയും മാതാവും താരത്തിനെതിരേയുള്ള ആരാധകരുടെ ട്വീറ്റുകള്‍ക്കെതിരേ രംഗത്ത് വന്നിരുന്നു. ദേശീയ ടീമിനെ ഇത്രയും വളര്‍ത്തിയെ തന്റെ സഹോദരനെ ഇത്തരത്തില്‍ വേദനിപ്പിക്കുന്നത് ശരിയില്ലെന്നും പോര്‍ച്ചുഗലിലെ ആളുകളുടെ തനി സ്വഭാവമാണിതെന്നും സഹോദരി പറഞ്ഞു. നേഷന്‍സ് ലീഗിലെ രണ്ടാം മല്‍സരത്തില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കണമെന്നും പോര്‍ച്ചുഗല്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ റൊണാള്‍ഡോ മനശാസ്ത്രജ്ഞനെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. താരം നീണ്ട മണിക്കൂറുകള്‍ പ്രശ്‌സത മനശാസ്ത്രജ്ഞ്‌നൊപ്പം ചിലവഴിച്ചു. താരം വിഷാദ രോഗത്തിന് അടിമപ്പെട്ടതായുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് മനശാസ്ത്രജ്ഞന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. തന്റെ 40ാം വയസ്സിലും യൂറോ കപ്പ് കളിക്കണമെന്ന റൊണാള്‍ഡോയുടെ ആഗ്രഹങ്ങള്‍ക്ക് ദേശീയ ടീം തന്നെ വിലങ്ങുതടിയാവുമോ എന്ന് കണ്ടറിയാം.
മറുവശത്ത് ചിരവൈരിയായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ കാര്യം ടീം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മെസ്സിയാണോ മറ്റ് താരങ്ങളാണോ പോസ്റ്റര്‍ ബോയ് ആവുക എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT