Feature

ഫൈനല്‍ പോലൊരു ക്വാര്‍ട്ടര്‍; ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയും റയലും ഇന്നിറങ്ങും

ഇന്ന് രാത്രി 12.30ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം.

ഫൈനല്‍ പോലൊരു ക്വാര്‍ട്ടര്‍; ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയും റയലും ഇന്നിറങ്ങും
X


സ്റ്റാംഫോഡ്ബ്രിഡ്ജ്: യൂറോപ്പില്‍ ഇന്ന് രാത്രി അരങ്ങൊരുങ്ങുന്നത് യൂറോപ്പിലെ വമ്പന്‍മാരുടെ ഗ്ലാമര്‍ പോരാട്ടത്തിന്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിനായി ഇറങ്ങുന്നത് നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡുമാണ്. ഇന്ന് രാത്രി 12.30ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച മല്‍സരത്തില്‍ ബ്രന്റ്‌ഫോഡിനോട് വന്‍ തോല്‍വിയേറ്റുവാങ്ങിയാണ് ചെല്‍സിയുടെ വരവ്. സ്പാനിഷ് ലീഗില്‍ റയലാവാട്ടെ തകര്‍പ്പന്‍ ഫോമിലും.


ചെല്‍സി നിരയില്‍ ബെന്‍ ചില്‍വെല്‍, ഹുഡ്‌സണ്‍ ഒഡോയി എന്നിവര്‍ ഇറങ്ങില്ല. ടിമോ വാര്‍ണറുടെ കാര്യവും സംശയത്തിലാണ്. റീസ് ജെയിംസ് ഫിറ്റ്‌നെസ് വീണ്ടെടുത്ത് മധ്യനിരയില്‍ തിരിച്ചെത്തും.കാന്റെ, ജോര്‍ജ്ജീനോയും മാറ്റോ കൊവാസിക്കും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും.


റയല്‍ നിരയില്‍ ഈഡന്‍ ഹസാര്‍ഡ്, ലൂക്കാ ജോവിക്ക്, ഇസ്‌ക്കോ, എഡര്‍ മിലിറ്റോ എന്നിവരാണ് റയല്‍ നിരയില്‍ ഇന്ന് ലഭ്യമല്ലാത്തവര്‍. ഡാനി കാര്‍വജലും ലൂക്കാസ് വാസ്‌ക്വസും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബെന്‍സിമ, വിനീഷീസ് ജൂനിയര്‍, സൂപ്പര്‍ താരം ലൂക്കോ മൊഡ്രിച്ച്, ടോണി ക്രൂസ് എന്നിവരെല്ലാം ആന്‍സിലോട്ടിയുടെ ടീമിനായി ഇറങ്ങും.


കരുത്തരായ പിഎസ്ജിയെ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്താണ് റയല്‍ ക്വാര്‍ട്ടറില്‍ കടന്നത്. ചെല്‍സിയാവട്ടെ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയെ വീഴ്ത്തിയാണ് വരുന്നത്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ചെല്‍സിക്കാണെങ്കിലും നിലവിലെ ഫോമില്‍ റയലിനാണ് മുന്‍തൂക്കം.


ഇരുവരും ഏറ്റുമുട്ടിയ ചരിത്രം നോക്കുമ്പോള്‍ ചെല്‍സി റയലിന് മുന്നില്‍ ഒരു തവണ മാത്രമാണ് അടിപതറിയത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ലീഗ് സെമിയില്‍ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയലിനെ ബ്ലൂസ് വീഴ്ത്തിയത്. മല്‍സരങ്ങള്‍ സോണി നെറ്റ് വര്‍ക്കിന്റെ ചാനലുകളില്‍ (സോണി ടെന്‍ 2,3,4) കാണാം.




Next Story

RELATED STORIES

Share it