Cricket

ഫലസ്തീനെ പിന്തുണച്ചു; പ്രമുഖ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ജേണലിസ്റ്റിനെ പുറത്താക്കി സെന്‍ റേഡിയോ

ഫലസ്തീനെ പിന്തുണച്ചു;  പ്രമുഖ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ജേണലിസ്റ്റിനെ പുറത്താക്കി സെന്‍ റേഡിയോ
X

സിഡ്‌നി: ഫലസ്തീനെ പിന്തുണച്ച് ഇസ്രായേലിന്റെ വംശഹത്യയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത ലോക പ്രശ്‌സത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പീറ്റര്‍ ലേലറിനെ പുറത്താക്കി സെന്‍ റേഡിയോ. യഹൂദ വിരുദ്ധന്‍ എന്ന ആരോപിച്ചാണ് സെന്‍ റേഡിയോയുടെ നടപടി. ഗസയിലെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് പീറ്റര്‍ ലേലര്‍ ഷെയര്‍ ചെയ്തത്. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് അവകാശപ്പെട്ട പോസ്റ്റുകളാണ് ഇതിലേറെയും. വെസ്റ്റ്ബാങ്കിലെ തുല്‍ക്കറില്‍ 1,500ലധികം ഫലസ്തീന്‍ കുടുംബങ്ങള്‍ ഭവനരഹിതരായതും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തുമാണ് പീറ്റര്‍ ലേലര്‍ തന്റെ പിന്തുണ ഫലസ്തീനായി പ്രഖ്യാപിച്ചത്.


ഫലസ്തീനുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ പീറ്റര്‍ ലേലര്‍ നേരത്തെയും റീട്വീറ്റ് ചെയ്യാറുണ്ട്. പീറ്ററെ പുറത്താക്കിയതായി സെന്‍ റേഡിയോ ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എപ്പോഴും യഹൂദര്‍ക്കെതിരായി നിലകൊള്ളുന്നുവെന്നും ഇത് റേഡിയോയുടെ ഫോളോവാഴ്‌സിനെ സാരമായി ബാധിച്ചുവെന്നും സെന്‍ റേഡിയോ പറയുന്നു. നിലവില്‍ പീറ്റര്‍ ലേലര്‍ ശ്രീലങ്കയിലാണ്. ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനം റിപ്പോര്‍ട്ട് ചെയ്യാനാണ് ലാലോര്‍ കൊളംബോയിലെത്തിയത്. ഇതിനിടെയാണ് ലേലറിനെതിരേ നടപടി വരുന്നത്. അതിനിടെ പ്രമുഖ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖ്വാജ പീറ്റര്‍ ലേലറിന് പിന്തുണയുമായെത്തി.


ഗസയിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് യഹൂദവിരുദ്ധമല്ലെന്ന് ഉസ്മാന്‍ ഖ്വാജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പീറ്റര്‍ ലേലറിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്ത് വന്നത്.




Next Story

RELATED STORIES

Share it