ആരാധകരുടെ ആഗ്രഹം പൂവണിയുന്നു; യുവി വീണ്ടും ക്രീസിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും യുവി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് താരം മാറ്റാനൊരുങ്ങുന്നത്. ഇന്ന് യുവരാജ് സിങ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നു. തീരുമാനം ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ട്വിന്റി-20 ഫോര്‍മാറ്റിലൂടെയാണ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. പഞ്ചാബ് ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്. അടുത്തിടെ താരം പഞ്ചാബ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. കൂടാതെ ബിഗ് ബാഷ് ടൂര്‍ണ്ണമെന്റില്‍ കളിക്കാനുള്ള ആഗ്രഹവും യുവി അറിയിച്ചു.പഞ്ചാബ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, പ്രഭാസിറാന്‍ സിങ്, അന്‍മോള്‍ പ്രീത് സിങ് എന്നിവര്‍ക്കൊപ്പമാണ് താരം അടുത്തിടെ പരിശീലനം നടത്തിയത്. ഇവര്‍ക്കൊപ്പം കളിച്ചത് വീണ്ടും ക്രീസിലേക്ക് എത്താനുള്ള ഊര്‍ജ്ജമായിരുന്നുവെന്ന് യുവി പറയുന്നു.പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും താരത്തെ നേരത്തെ ടീമിലേക്ക് ക്ഷണിച്ചിരുന്നു. 38കാരനായ യുവിയുടെ തീരുമാനത്തിന് അസോസിയേഷനും അനുവാദം നല്‍കി.
Yuvraj Singh may come out of retirement to play for Punjab
RELATED STORIES
സൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില് പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില് യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില് പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT