Cricket

ലോകകപ്പ് ക്രിക്കറ്റ്: സിംഹളവീര്യം വീണ്ടെടുക്കാന്‍ ലങ്കന്‍ പട

ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ തളര്‍ത്തിയിരിക്കുകയാണ്

ലോകകപ്പ് ക്രിക്കറ്റ്: സിംഹളവീര്യം വീണ്ടെടുക്കാന്‍ ലങ്കന്‍ പട
X

ലോര്‍ഡ്‌സ്: ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തേക്ക് നിരവധി ഇതിഹാസതാരങ്ങളെ സംഭാവന ചെയ്ത ലങ്കന്‍ ടീം ഇന്ന് ദുര്‍ഘടപാതയിലാണ്. വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതെയാണ് അവര്‍ വരുന്നത്. ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ തളര്‍ത്തിയിരിക്കുകയാണ്. എടുത്തുപറയാന്‍ ഫോമിലുള്ള ഒരു താരം പോലും ശ്രീലങ്കയ്ക്കില്ല. ടീമിനു പുറത്ത് പോയി തിരിച്ചുവന്ന ലസിത് മലിങ്ക എന്ന ബൗളറല്ലാതെ മറ്റൊരു താരവും ലങ്കന്‍ ടീമില്‍ ഫോമിലില്ല. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായ ടീം അതിനുശേഷം നടന്ന 84 ഏകദിനങ്ങളില്‍ 55 എണ്ണങ്ങളിലും തോറ്റു. ലോകകപ്പിന് എത്തുന്ന ലങ്ക പുത്തന്‍താരോദയം അഫ്ഗാനും പിന്നിലാണ് നിലകൊള്ളുന്നത്. സങ്കക്കാര, ജയവര്‍ധനെ എന്നീ താരങ്ങളുടെ വിരമിക്കലോടെയാണ് ടീം തളര്‍ന്നത്. ഇവര്‍ക്കു പകരക്കാരെ കണ്ടെത്താന്‍ ടീമിനായിട്ടില്ല. 1996ല്‍ ലോകകപ്പ് നേടിയ ലങ്ക, 2007ലും 2011ലും റണ്ണേഴ്‌സ് അപ്പായിരുന്നു. 2003ല്‍ സെമിയില്‍ പ്രവേശിച്ച ശ്രീലങ്ക 2015ല്‍ ക്വാര്‍ട്ടറിലും പുറത്തായി. ഇത്തവണ വലിയ പ്രതീക്ഷകള്‍ ഇല്ലാതെയാണ് ടീമിന്റെ വരവ്. കൊട്ടിഘോഷിക്കാന്‍ താരപരിവേഷങ്ങളും ടീമിനില്ല. ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ ലോകകപ്പ് നേടുക എന്നതാണ് ലങ്കന്‍ ടീമിന്റെ ലക്ഷ്യം.

ടീം: ദിമുത്ത് കരുണരത്‌നെ(ക്യാപ്റ്റന്‍), അവിഷ്‌കെ ഫെര്‍ണാണ്ടോ, ലഹിരു തിരിമാനെ, എയ്ഞ്ചലോ മാത്യൂസ്, ദനഞ്ജായ ഡി സില്‍വ, ഇസുറു ഉദാന, മിലിന്ദ സിരിവരദാന, തിസാര, കുസാല്‍ പെരേര, കുസാല്‍ മെന്‍ഡിസ്, ജെഫ്രി, വാണ്ടര്‍സെ, ലസിത് മിലിംങ്ക, സുറംഗ ലാക്മാല്‍, നുവാന്‍ പ്രദീപ്.




Next Story

RELATED STORIES

Share it