ഷഹീന്‍ അഫ്രീദിക്ക് ആറ് വിക്കറ്റ്; പാകിസ്താന് ജയം
നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇമാമുല്‍ ഹക്ക്(100), ബാബര്‍ അസം(96), ഇമാദ് വസീം(43) എന്നിവരുടെ മികവില്‍ പാകിസ്താന്‍ 315 റണ്‍സെടുത്തു.
ലണ്ടന്‍: ബംഗ്ലാദേശിനെ 94 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്‍ ഈ ലോകകപ്പില്‍ നിന്നും വിടവാങ്ങി. സെമിയില്‍ കയറാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും ഷഹീന്‍ അഫ്രീദിയുടെ ബൗളിങ് മികവില്‍ പാകിസ്താന്‍ മികച്ച ജയം സ്വന്തമാക്കി. 315 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിനെ 44.1 ഓവറില്‍ 221 റണ്‍സിന് പാകിസ്താന്‍ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയാണ് പാക് ജയം എളുപ്പമാക്കിയത്. 64 റണ്‍സെടുത്ത ഷാക്കിബുല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത്. ലിറ്റണ്‍ ദാസ് 32 ഉം മുഹമ്മദുല്ല 29 റണ്‍സുമെടുത്തു. പാകിസ്താന്റെ ഓള്‍ റൗണ്ട് മികവിന് മുന്നില്‍ പൊരുതാന്‍ ബംഗ്ലാദേശിനായില്ല.
നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇമാമുല്‍ ഹക്ക്(100), ബാബര്‍ അസം(96), ഇമാദ് വസീം(43) എന്നിവരുടെ മികവില്‍ പാകിസ്താന്‍ 315 റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കിയ പാകിസ്താനെ അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സെയ്ഫുദ്ദീനും ചേര്‍ന്ന് 315 ല്‍ ഒതുക്കുകയായിരുന്നു. ബംഗ്ലാദേശ് നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.
അതിനിടെ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന നാലാം ടീമായി. ഇന്ന് ബംഗ്ലാദേശിനെതിരേ കൂറ്റന്‍ റണ്‍സ് ലക്ഷ്യമാക്കിയ പാകിസ്താന് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 315 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 315 റണ്‍സെടുത്തത്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ 450 റണ്‍സിന് മുകളില്‍ പാകിസ്താന്‍ സ്‌കോര്‍ ചെയ്യണമായിരുന്നു. അഞ്ച് ജയവുമായി പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു. മൂന്ന് ജയമുള്ള ബംഗ്ലാദേശ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT