Cricket

ലോകകപ്പ് സെമി ലൈനപ്പ്; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലന്റ്

ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്റും തമ്മിലാണ് ആദ്യ സെമി.

ലോകകപ്പ് സെമി ലൈനപ്പ്; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലന്റ്
X

ഓവല്‍: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ആസ്‌ത്രേലിയ തോറ്റതോടെ പോയിന്റ് നിലയില്‍ ഇന്ത്യ ഒന്നാമതെത്തി. ഇതോടെ ഈ ലോകകപ്പിന്റെ സെമി ലൈനപ്പ് ആയി. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്റും തമ്മിലാണ് ആദ്യ സെമി.

ജൂലായ് ഒമ്പതിനാണ് ഈ മല്‍സരം. രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരുമാണ് ഏറ്റുമുട്ടുക. ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ മല്‍സരം ജൂലായ് 11നാണ്. ഇന്നലെ നടന്ന മല്‍സരത്തില്‍ ഓസിസിനെ 10 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 325 റണ്‍സ് പിന്‍തുടര്‍ന്ന ഓസിസ് ഒരു പന്ത് ശേഷിക്കെ 315 റണ്‍സിന് പുറത്താവുകയായിരുന്നു.

Next Story

RELATED STORIES

Share it