ആന്ഡേഴ്സണ് 900 വിക്കറ്റ് ക്ലബ്ബില്‍
900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ പേസറാണ് ആന്ഡേഴ്സണ്
അഹ്മദാബാദ്: ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് 900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടി. ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം അജിങ്ക്യാരഹാനെയെ പുറത്താക്കിയതോടെയാണ് 38കാരനായ ആന്ഡേഴ്സണ് പുതിയ നേട്ടം കൈവരിച്ചത്. മൂന്ന് ഫോര്മേറ്റുകളിലുമായാണ് താരത്തിന്റെ നേട്ടം. 161 ടെസ്റ്റുകളില്‍ നിന്ന് 615 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ട്വന്റി-20യില്‍ നിന്ന് 18 വിക്കറ്റുമാണ് ആന്ഡേഴ്സണ് നേടിയത്.
900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ പേസറാണ് ആന്ഡേഴ്സണ്. മുന്‍ ഓസിസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് (949), മുന്‍ പാക് പേസര്‍ വസിം അക്രം (916) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന് (1347), ഷെയ്ന് വോണ്‍ (1001), അനില്‍ കുംബ്ലെ(956), മഗ്രാത്ത്, വസിം അക്രം എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ ആന്ഡേഴ്സണ് മുന്നിലുള്ളത്.
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTതിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി...
8 Sep 2024 5:21 AM GMTതിരുവനന്തപുരം വിമാനത്താവളത്തിൽ കരാര്‍ തൊഴിലാളികളുടെ സമരം; വിമാന...
8 Sep 2024 5:16 AM GMT