അണ്ടര്‍ 19 ലോകകപ്പ്: യുഎഇ ടീമിന്റെ നായകനായി മലയാളി താരം അലി ഷാന്‍
ഏഷ്യാകപ്പില്‍ ഈ മാസം 23ന് നടക്കുന്ന ആദ്യമല്‍സരത്തില്‍ ഇന്ത്യക്കെതിരേയാണ് ഷാന്‍ നയിക്കുന്ന യുഎഇ ഇറങ്ങുന്നത്.
BY FAR19 Dec 2021 3:39 AM GMT

X
FAR19 Dec 2021 3:39 AM GMT
ദുബയ്: അണ്ടര്‍ 19 ലോകകപ്പിലും ഏഷ്യാകപ്പിലും യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് മലയാളിയായ പഴയങ്ങാടി വാടിക്കല്‍ സ്വദേശി അലി ഷാന്‍ ഷറഫു. ആദ്യമായാണ് ഒരു മലയാളി യുഎഇ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്.ഏഷ്യാകപ്പില്‍ ഈ മാസം 23ന് നടക്കുന്ന ആദ്യമല്‍സരത്തില്‍ ഇന്ത്യക്കെതിരേയാണ് ഷാന്‍ നയിക്കുന്ന യുഎഇ ഇറങ്ങുന്നത്.ഷാനിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മല്‍സരവും ഇതാണ്.വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ അലി ഷാന്‍ ബൗളിങിലും മികവ് തെളിയിച്ചിട്ടുണ്ട്.യുഎഇയുടെ സീനിയര്‍ ടീമിലും 18കാരനായ ഷാന്‍ അംഗമാണ്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ട്വന്റി-20 മല്‍സരങ്ങളിലും ഒരു ഏകദിനത്തിലും യുഎഇയ്ക്കായി കളിച്ചിട്ടുണ്ട്.ഷറഫുദ്ദീന്‍-റുഫൈസ ദമ്പതികളുടെ മകനാണ് ഷാന്‍. ദുബയ് ഡിമോണ്‍ഫോര്‍ട്ട് യൂനിവേഴ്‌സിറ്റിയിലെ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിയാണ് ഷാന്‍.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT