അണ്ടര്‍-19 ലോകകപ്പ്; ക്വാര്‍ട്ടറില്‍ നാളെ ഇന്ത്യ-ഓസിസ് പോരാട്ടം

അണ്ടര്‍-19 ലോകകപ്പ്; ക്വാര്‍ട്ടറില്‍ നാളെ ഇന്ത്യ-ഓസിസ് പോരാട്ടം

പൊക്കെഫ്‌സ്ട്രൂം: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യം വച്ചാണ് ഇന്ത്യ നാളെയിറങ്ങുക. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തനിയാവര്‍ത്തനമാണ് നാളെ നടക്കുക. ടൂര്‍ണമെന്റിലെ അപരാജിത വിജയക്കുതിപ്പ് നാളെയും തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ന്യൂസിലന്റിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. മൂന്ന് മല്‍സരങ്ങളില്‍ നിന്നായി താരം 10 വിക്കറ്റാണ് നേടിയത്. യഷാസവി ജയ്‌സ്വാല്‍, ദിവ്യാനഷ് സക്‌സേന, ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് എന്നീ ബാറ്റിങ് താരങ്ങളും മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയയാവട്ടെ തനത് ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനോട് തോറ്റ ഓസിസ് നൈജീരിയയോടും ഇംഗ്ലണ്ടിനോടും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മല്‍സരം അരങ്ങേറും.RELATED STORIES

Share it
Top