Cricket

അണ്ടര്‍ 19 ലോകകപ്പ്; ഓസിസിനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍; യഷിന് സെഞ്ചുറി

ദുല്ലിനൊപ്പം ഷെയ്ഖ് റഷീദ് 94 റണ്‍സെടുത്ത് തിളങ്ങി.

അണ്ടര്‍ 19 ലോകകപ്പ്; ഓസിസിനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍; യഷിന് സെഞ്ചുറി
X


കിങ്സ്റ്റണ്‍: ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ നാലാം തവണയും അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. 96 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. 1998ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. ക്യാപ്റ്റന്‍ യഷ് ദുല്ലിന്റെ സെഞ്ചുറിയുടെ (110) മികവില്‍ 291 റണ്‍സാണ് ഇന്ത്യ ഓസിസിന് മുന്നില്‍ വച്ചത്.മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയയെ 41.5 ഓവറില്‍ 194 റണ്‍സിന് ഇന്ത്യ പുറത്താക്കി. ദുല്ലിനൊപ്പം ഷെയ്ഖ് റഷീദ് 94 റണ്‍സെടുത്ത് തിളങ്ങി. വിക്കി ഒട്‌സാല്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it