Cricket

ട്വന്റി-20 ലോകകപ്പ്; ന്യൂസിലന്‍ഡ് ടീമിനെ മിച്ചല്‍ സാന്റ്നര്‍ നയിക്കും

ട്വന്റി-20 ലോകകപ്പ്; ന്യൂസിലന്‍ഡ് ടീമിനെ മിച്ചല്‍ സാന്റ്നര്‍ നയിക്കും
X

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള മല്‍സര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്പിന്‍ ബൗളിങിന് പ്രാധാന്യം നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മിച്ചല്‍ സാന്റ്നര്‍ ടീമിനെ നയിക്കും. പേസര്‍ ജേക്കബ് ഡഫി സീനിയര്‍ ലോകകപ്പില്‍ ആദ്യമായി ടീമില്‍ ഇടം നേടി. അതേസമയം ടീമിലെ അഞ്ച് കളിക്കാര്‍ നിലവില്‍ ഫിറ്റ്‌നസില്ലാത്തവരും സുഖം പ്രാപിക്കുന്നതിന്റെ വക്കിലുമാണ്. ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പില്‍ ഫിന്‍ അലന്‍ (വിരല്‍/ഹാംസ്ട്രിംഗ്), മാര്‍ക്ക് ചാപ്മന്‍ (കണങ്കാല്‍), ലോക്കി ഫെര്‍ഗൂസണ്‍ (കാള്‍ഫ്), മാറ്റ് ഹെന്റി (കാള്‍ഫ്), മിച്ചല്‍ സാന്റ്നര്‍ (അഡക്റ്റര്‍) എന്നിവരുടെ ഫിറ്റ്‌നസ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ടൂര്‍ണമെന്റിനു മുന്നോടിയായി ജനുവരി 21 മുതല്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡ് ഒരു ട്വന്റി-20 ഐ പരമ്പര കളിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരമ്പരയ്ക്കുള്ള ടീമില്‍ ഇല്ലാത്ത ടിം സീഫെര്‍ട്ട്, ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ ലോകകപ്പ് നിരയിലേക്ക് തിരിച്ചെത്തി. മൈക്കല്‍ ബ്രേസ്വെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, റാച്ചിന്‍ രവീന്ദ്ര എന്നിവരും സ്പിന്‍ ഓപ്ഷനുകളായി പ്രവര്‍ത്തിക്കും. ഫെര്‍ഗൂസണ്‍, ആദം മില്‍നെ, ജെയിംസ് നീഷാം, ജേക്കബ് ഡഫി എന്നിവര്‍ക്കൊപ്പം ആദ്യമായി സീനിയര്‍ ലോകകപ്പ് കളിക്കും.

ന്യൂസിലന്‍ഡ് ടീം

മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലെന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജെയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, റാച്ചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട്, ഇഷ് സോധി ്യു ട്രാവലിംഗ് റിസര്‍വ്: കൈല്‍ ജാമിസണ്‍.





Next Story

RELATED STORIES

Share it