Cricket

ടിം പെയിന്‍ ഓസിസ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

സ്റ്റീവ് സ്മിത്ത് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പെയിന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വന്നത്.

ടിം പെയിന്‍ ഓസിസ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു
X


സിഡ്‌നി; ലൈംഗികാപവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണം നേരിടുന്ന ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ സ്ഥാനം രാജിവച്ചു. 2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് മോശം മെസ്സേജുകള്‍ അയച്ചതുമായ വിവാദം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. എന്റെ പ്രവര്‍ത്തി ഒരു ക്രിക്കറ്റ് താരത്തില്‍ നിന്നും പുറത്ത് വരാന്‍ പറ്റാത്ത ഒന്നാണെന്ന് താരം പറഞ്ഞു. ക്രിക്കറ്റിനും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഞാന്‍ സ്വീകരിക്കുന്ന ശരിയായ തീരുമാനം ഇതാണെന്നും രാജിക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടുമായുള്ള ആഷസ്സ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള പെയിനിന്റെ രാജി. 2018ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത 36കാരനായ പെയിനിന്റെ രാജി ഓസിസിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. പന്ത് ചുരുട്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പെയിന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വന്നത്.




Next Story

RELATED STORIES

Share it