Cricket

എഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു

എഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
X

മുംബൈ: എഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മല്‍സരം നടക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപോര്‍ട്ടുകള്‍. നേരത്തെ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പാകിസ്താനുമായി ഇനി സഹകരണം ഇല്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ പാകിസ്താനെതിരെ ഒരു മല്‍സരം പോലും കളിക്കേണ്ടെന്നാണ് ഇന്ത്യ തീരുമാനം എടുത്തിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം അവസാനിച്ചതോടെ എഷ്യാകപ്പ് മത്സരങ്ങള്‍ നടത്താനുളള നീക്കം എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആരംഭിച്ചുകഴിഞ്ഞതായി റിപേര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകളെ പങ്കെടുപ്പിച്ച് സെപ്തംബറില്‍ ടൂര്‍ണമെന്റ് നടത്താനാണ് എസിസി ആലോചിക്കുന്നതെന്നാണ് വിവരം. ഇന്ത്യയാണ് ഇത്തവണ എഷ്യ കപ്പിന് ആതിഥേയരാവുന്നത്.

അതേസമയം പാകിസ്താന് വേണ്ടി ഹൈബ്രിഡ് മോഡല്‍ ആയി ടൂര്‍ണമെന്റ് നടത്താനാണ് സാധ്യത. അടുത്തിടെ പാകിസ്താന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഇന്ത്യക്ക് വേണ്ടി ഹ്രൈബിഡ് മോഡലിലാണ് നടത്തിയിരുന്നത്. ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലാണ് നടന്നത്. എഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്താനും കളിക്കുമെങ്കിലും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, യുഎഇ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.




Next Story

RELATED STORIES

Share it