Cricket

കിവികള്‍ തിരിച്ചടിക്കുന്നു; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി

12 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 30 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായത്.

കിവികള്‍ തിരിച്ചടിക്കുന്നു; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി
X

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ അനായാസ ജയം ലക്ഷ്യമിട്ട ഇന്ത്യയ്ക്ക് തിരിച്ചടി. 12 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 30 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായത്. കെ എല്‍ രാഹുല്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് കൈവിട്ടത്. കെ എല്‍ രാഹുല്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലിയും ഓരോ റണ്‍സ് വീതമാണ് നേടിയത്.

തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച മാറ്റ് ഹെന്ററിയാണ് രാഹുലിനെയും രോഹിത്തിനെയും പുറത്താക്കിയത്. ഇരുവരെയും ടോം ലാതം ക്യാച്ചെടുക്കുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ ഇന്ത്യയ്ക്ക് നഷ്ടമായത്. ഋഷഭ് പന്തും(5), ഹാര്‍ത്തിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.




Next Story

RELATED STORIES

Share it