Cricket

ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-പാക് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റത് മണിക്കൂറുകള്‍ക്കുള്ളില്‍

ഈ മാസം 24നാണ് ക്രിക്കറ്റിലെ ചിരവൈരികളുടെ പോരാട്ടം.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-പാക് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റത് മണിക്കൂറുകള്‍ക്കുള്ളില്‍
X

ദുബയ്: ഈ മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റൊഴിന്നത്. ഈ മാസം 24നാണ് ക്രിക്കറ്റിലെ ചിരവൈരികളുടെ പോരാട്ടം. ഓണ്‍ലൈന്‍ ആയിട്ടാണ് ടിക്കറ്റ് വില്‍പ്പന. ടിക്കറ്റ് വില്‍പ്പനയുടെ സൈറ്റ് ഓപ്പണ്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് എല്ലാ വിഭാഗം ടിക്കറ്റുകളും വിറ്റ് തീര്‍ന്നത്. ജനറല്‍, ജനറല്‍ ഈസ്റ്റ്, പ്രീമിയം, പവലിയന്‍ ഈസ്റ്റ്, പ്ലാറ്റിനം തുടങ്ങിയ എല്ലാ വിഭാഗം സീറ്റുകളും വിറ്റ് തീര്‍ന്നതായി ഐസിസി അറിയിച്ചു.




Next Story

RELATED STORIES

Share it