സെയ്ദ് മുഷ്താഖ് അലി ട്രോഫി; കേരളം പ്രീക്വാര്‍ട്ടറില്‍; സഞ്ജുവിന് അര്‍ദ്ധസെഞ്ചുറി
രോഹല്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം. ഇന്ന് മദ്ധ്യപ്രദേശിനെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം നേടിയത്. ജയത്തോടെ കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. മദ്ധ്യപ്രദേശ് ഉയര്‍ത്തിയ 173 എന്ന വെല്ലുവിളി കേരളം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പിന്‍തുടര്‍ന്നു. സഞ്ജു സാംസണ്‍-സച്ചിന്‍ ബേബി കൂട്ടുകെട്ടാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സഞ്ജു 56ഉം സച്ചിന്‍ ബേബി 51ഉം റണ്‍സ് നേടി. രോഹല്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
ടോസ് ലഭിച്ച കേരളം മദ്ധ്യപ്രദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. രജത് പാട്ടിധാര്‍ (77) ആണ് മദ്ധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യര്‍ ഇന്ന് മദ്ധ്യപ്രദേശിനായി ഒരു റണ്‍െടുത്ത് പുറത്തായി. ബൗളിങിലും താരം പരാജയപ്പെട്ടിരുന്നു. കേരളത്തിനായി അഖില്‍ സജീവന്‍ രണ്ട് വിക്കറ്റും മനുകൃഷ്ണന്‍, ജലജ് സക്‌സേന, എസ് മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
RELATED STORIES
റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMT