Cricket

സെയ്ദ് മുഷ്താഖ് അലി ട്രോഫി; തകര്‍പ്പന്‍ ജയവുമായി കേരളം

റോബിന്‍ ഉത്തപ്പ(57), സഞ്ജു സാംസണ്‍ (45) എന്നിവരാണ് കേരളത്തിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്.

സെയ്ദ് മുഷ്താഖ് അലി ട്രോഫി; തകര്‍പ്പന്‍ ജയവുമായി കേരളം
X


ഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. ബീഹാറിനെതിരേയാണ് കേരളത്തിന്റെ ആദ്യ ജയം. ഗുജറാത്തിനെതിരായ ആദ്യ മല്‍സരത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബീഹാര്‍ 131 റണ്‍സിന് പുറത്തായിരുന്നു.


മറുപടി ബാറ്റിങില്‍ കേരളം 14.1 ഓവറില്‍ 132 റണ്‍സെടുത്തു.മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കേരളം വിജയം കൈവരിച്ചത്. റോബിന്‍ ഉത്തപ്പ(57), സഞ്ജു സാംസണ്‍ (45) എന്നിവരാണ് കേരളത്തിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), രോജിത് ഗണേശ് (1), സച്ചിന്‍ ബേബി (6) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

നേരത്തെ കേരളത്തിനായി ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it