Cricket

ഐപിഎല്ലില്‍ സെഞ്ചുറി; രാഹുലിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം

ആദ്യ സെഞ്ചുറി ബട്‌ലര്‍ ആണ് നേടിയത്.

ഐപിഎല്ലില്‍ സെഞ്ചുറി; രാഹുലിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം
X


മുംബൈ: ഐപിഎല്‍ കരിയറില്‍ തന്റെ മൂന്നാം സെഞ്ചുറി നേടിയ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് അഭിനന്ദനപ്രവാഹം.ട്വിറ്ററിലാണ് മുന്‍ താരങ്ങളുടെ അഭിനന്ദനങ്ങള്‍.60 പന്തിലാണ് താരം 103 റണ്‍സ് നേടിയത്. രാഹുലിന്റെ ഇന്നിങ്‌സ് മികവിലാണ് ലഖ്‌നൗ ഇന്ന് നാലാം ജയം ആഘോഷിച്ചത്.രാഹുല്‍ എപ്പോഴും സെല്‍ഫ്‌ലെസ്സ് ടീം മേനാണെന്ന മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫ് ട്വിറ്ററില്‍ കുറിച്ചു. മികച്ച ഇന്നിങ്. ബാറ്റങ് കാണാന്‍ ഇഷ്ടമുള്ള മൂന്ന് താരങ്ങളില്‍ ഒരാള്‍ രാഹുലാണെന്ന് കെവിന്‍ പിറ്റേഴ്‌സണ്‍ പറയുന്നു. എല്ലാ യുവതാരങ്ങളും രാഹുലിന്റെ ഇന്നിങ്‌സ് കണ്ടുപഠിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.


സെപ്ഷ്യല്‍ സെഞ്ചുറി സെപ്ഷ്യല്‍ ബാറ്ററില്‍ നിന്നും എന്നാണ് ഇര്‍ഫാന്‍ പത്താന്‍ കുറിച്ചത്.ഈ ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയാണ്.ആദ്യ സെഞ്ചുറി ബട്‌ലര്‍ ആണ് നേടിയത്.




Next Story

RELATED STORIES

Share it