രാജ്‌കോട്ടില്‍ ഓസിസിനെതിരേ ഇന്ത്യന്‍ വെടിക്കെട്ട്
ഇപ്പോള്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
BY APH17 Jan 2020 12:13 PM GMT

X
APH17 Jan 2020 12:13 PM GMT
രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരേ ആദ്യ മല്‍സരത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ടീമിന്റെ രണ്ടാം മല്‍സരത്തില്‍ വന്‍ തിരിച്ചുവരവിന് സാക്ഷ്യമിട്ട് രാജ്‌കോട്ട്. രാജ്‌കോട്ടില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ടില്‍ പിറന്നത് 340 റണ്‍സ്.
ഇപ്പോള്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്‍(96), കോഹ്‌ലി(78), രാഹുല്‍ (80) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 42 റണ്‍സെടുത്ത് രോഹിത്തും മികവ് കാട്ടി. സെഞ്ചുറിക്ക് നാല് റണ്‍സ് അരികെയാണ് ധവാന്‍ പുറത്തായത്. 52 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത് രാഹുല്‍ അവസാന ഓവറുകളില്‍ റണ്‍മഴ പെയ്യിച്ചു. ഓസിസിനായി ആദം സാംബ മൂന്ന് വിക്കറ്റ് നേടി.
Next Story
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMT