മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ദേശീയ സീനിയര്‍ ടീമില്‍

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ദേശീയ സീനിയര്‍ ടീമില്‍

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ് വീണ്ടും ദേശീയ സീനിയര്‍ ടീമില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരിക്കേറ്റ ഓപണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജു ടീമിലെത്തിയത്. ധവാന്റെ പരിക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി 20, ഏകദിന ടീമുകളില്‍നിന്ന് താരത്തെ ഒഴിവാക്കിയത്. ട്വന്റി 20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്‍. ധവാന്‍ വിശദ പരിശോധനകള്‍ക്കും ചികില്‍സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോവുമെന്ന് ബിസിസിഐ വ്യക്തമാക്കി.
RELATED STORIES

Share it
Top