Cricket

സ്വന്തം നാട്ടിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി; കാര്യവട്ടത്ത് ആറ് റണ്‍സ് എടുത്ത് പുറത്ത്; ഇന്ത്യ മികച്ച നിലയില്‍, വെടിക്കെട്ടുമായി ഇഷാന്‍ കിഷന്‍

സ്വന്തം നാട്ടിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി; കാര്യവട്ടത്ത് ആറ് റണ്‍സ് എടുത്ത് പുറത്ത്; ഇന്ത്യ മികച്ച നിലയില്‍, വെടിക്കെട്ടുമായി ഇഷാന്‍ കിഷന്‍
X

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി-20യിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനെത്തിയ ഇന്ത്യക്ക് വേണ്ടി സഞ്ജുവിന് ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.ആറ് റണ്‍സെടുത്ത് താരം പുറത്തായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മല്‍സരമായിരുന്നു ഇത്. സഞ്ജു നിരാശപ്പെടുത്തിയ മല്‍സരത്തില്‍ ഇന്ത്യ നിലവില്‍ മികച്ച നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു.അഭിഷേക് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍(75), സൂര്യകുമാര്‍ യാദവ് (29) എന്നിവരാണ് ക്രീസിലുള്ളത്.




Next Story

RELATED STORIES

Share it