Latest News

വി ഡി സതീശനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പ്രതിപക്ഷനേതാവ് വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കില്‍ വനം വകുപ്പിനോട് പറഞ്ഞ് വേണ്ട സൗകര്യങ്ങള്‍ ചെയ്യാം

വി ഡി സതീശനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷനേതാവ് വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കില്‍ വനം വകുപ്പിനോട് പറഞ്ഞ് വേണ്ട സൗകര്യങ്ങള്‍ ചെയ്യാം. അടുത്ത അധികാരം കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പൊതുപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കേണ്ടത് അധികാരത്തിനായല്ല. വനവാസം എന്ന പ്രയോഗം തന്നെ ശരിയല്ല. അത് ജനവിരുദ്ധമാണ്, വനവാസത്തിന് പോകുന്നുണ്ടെങ്കില്‍ സംരക്ഷണം നല്‍കണമെന്ന് വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്നും ടി പി രാമകൃഷ്ണന്‍ പരിഹസിച്ചു.

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. ജനങ്ങളെ വഴിതിരിച്ച് വിടുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമമാണ് വി ഡി സതീശന്‍ നടത്തുന്നത്. ജനങ്ങള്‍ ഇത്തരം നിലപാടിനെ തിരിച്ചറിഞ്ഞ് ശെരിയായ സമീപനം സ്വീകരിക്കുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it