Cricket

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍

വിരമിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞാലാണ് ക്രിക്കറ്റിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക. 2013ലാണ് സച്ചിന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍
X

ലണ്ടന്‍: ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍കറെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ഐസിസി. വിരമിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞാലാണ് ക്രിക്കറ്റിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക. 2013ലാണ് സച്ചിന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, ആസ്‌ത്രേലിയയുടെ വനിതാ താരം കാത്തറിന്‍ ഫാറ്റ്‌സ്പാട്രിക്ക് എന്നിവരെയും സച്ചിനൊപ്പം ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി.

ഇന്നലെ നടന്ന ഐസിസിയുടെ വാര്‍ഷികയോഗത്തിലാണ് മൂവരെയും ആദരിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. അലന്‍ ഡൊണാള്‍ഡ് ടെസ്റ്റില്‍ 300 വിക്കറ്റും ഏകദിനത്തില്‍ 272 വിക്കറ്റും നേടിയിട്ടുണ്ട്. ബിഷന്‍ സിങ് ബേധി (2009), സുനില്‍ ഗവാസ്‌കര്‍ (2009), കപില്‍ ദേവ് (2009), അനില്‍ കുംബ്ലെ(2015), രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതിന് മുമ്പ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയ ഇന്ത്യന്‍ താരങ്ങള്‍.

Next Story

RELATED STORIES

Share it