Cricket

ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

രോഹിത്ത് , രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും.

ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു
X

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ജൊഹന്നാസ്ബര്‍ഗിലേക്ക് തിരിച്ചു. ബിസിസിഐ ഏര്‍പ്പാട് ചെയ്ത പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലാണ് താരങ്ങള്‍ പുറപ്പെട്ടത്.26നാണ് ആദ്യ ടെസ്റ്റ് മല്‍സരം. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. തുടര്‍ന്ന് ഏകദിന പരമ്പരയും നടക്കും. വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും.


വിരാട് കോഹ്‌ലിയാണ് ടെസ്റ്റ് ടീമിനെ നയിക്കുക. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും. ടീം: വിരാട് കോഹ്‌ലി, പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.







Next Story

RELATED STORIES

Share it