സഞ്ജു ഫോമില്‍; രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം
ലീഗിലെ രാജസ്ഥാന്റെ രണ്ടാം ജയമാണ്.

മുംബൈ: ക്യാപ്റ്റന്‍ സഞ്ജു സാംസണും ക്രിസ് മോറിസും ഫോമിലായതോടെ രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ സീസണിലെ രണ്ടാം ജയം നേടിയത്. 134 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ പിടിച്ചുനിര്‍ത്തിയ രാജസ്ഥാന് 40 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് വന്ന ക്യാപ്റ്റന്‍ സഞ്ജു ആദ്യമേ വലിയ ഷോട്ടുകള്‍ക്ക് മുതിരാതെ അടിച്ചു തുടങ്ങിയത് രാജസ്ഥാന് പ്രതീക്ഷയേകി. 41 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ചാണ് സഞ്ജു 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. 24 റണ്‍സെടുത്ത് പുറത്താവാതെ മില്ലറും സഞ്ജുവിന് പിന്‍തുണ നല്‍കി. യശ്വസി ജയ്‌സ്വല്‍(22), ശിവം ഡുംബേ (22) എന്നിവരും ഇന്ന് മികച്ചു നിന്നു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി. ലീഗിലെ രാജസ്ഥാന്റെ രണ്ടാം ജയമാണ്. കൊല്‍ക്കത്ത ഒരു മല്‍സരത്തിലാണ് ജയിച്ചത്.
നേരത്തെ ക്രിസ് മോറിസിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ ചുവട് പിടിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് 133റണ്‍സില്‍ ഒതുക്കിയിരുന്നു. ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. രാഹുല്‍ ത്രിപാട്ടി(36), ദിനേശ് കാര്‍ത്തിക്ക് (25), നിതീഷ് റാണ (22) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി പിടിച്ചുനിന്നത്.ഗില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മോര്‍ഗാന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രാജസ്ഥാനായി ബട്‌ലറും ജയ്‌സ്വാലുമാണ് ഓപ്പണ്‍ ചെയ്യുന്നത്.
RELATED STORIES
ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്‍കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT